സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മലയാളികളുടെ പ്രതിഷേധം ഇരമ്പി;റെയില്‍വേയുടെ അവഗണനയ്ക്ക് എതിരെ കെ.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണക്ക് വന്‍ പൊതുജനപങ്കളിത്തം.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചും കണ്ണൂര്‍ എക്സ്പ്രസിന്റെ സ്റ്റോപ്പ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് എതിരെയുമായി നഗരത്തിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ കെ കെ ടി എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ധര്‍ണ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് തുടങ്ങിയ ധര്‍ണയില്‍ അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.മാത്രമല്ല നിരവധി മലയാളി സംഘടന കളുടെ പ്രതിനിധികള്‍ ധര്‍ണക്ക് പിന്തുണയുമായി മുന്നോട്ട് വന്നു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ഫാദര്‍ ജോര്‍ജ്  കണ്ണന്താനം ധര്‍ണ ഉത്ഘാടനം ചെയ്തു,കെ കെ ടി എഫ്  ചെയര്‍മാന്‍ ആര്‍ വി ആചാരി,വൈസ് ചെയര്‍മാന്‍ ടി എന്‍ എം നമ്പ്യാര്‍,ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധര്‍,ജോയിന്റ് കണ്‍വീനെര്‍ കുഞ്ഞപ്പന്‍,ട്രഷറര്‍ ഐസക്,മെറ്റി ജെ ഗ്രേസ്, കെ എന്‍ എസ് എസിന് വേണ്ടി അഡ്വ: വിജയ കുമാര്‍,എന്‍ എസ് എസ് കര്‍ണാടക ഈസ്റ്റ്‌ന്റെ പ്രതിനിധി വിജയന്‍ നായര്‍,ആള്‍ ഇന്ത്യ കെ എം സി സിയുടെ പ്രതിനിധി നൌഷാദ്,എം എം എ യുടെ പ്രതിനിധികള്‍,യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍,പ്രവാസി കോണ്‍ഗ്രെസിന്റെ ബിനു തോമസ്‌, ഡെക്കാന്‍ കള്‍ച്ചരല്‍ അസോസിയേഷന്‍ ന്റെ പ്രതിനിധി സതീഷ്‌ ,നെലമംഗലകേരള സമജത്തിന്റെ പ്രതിനിധികള്‍, ദിവ്യ വെല്‍ഫയര്‍ ട്രസ്റ്റ്‌ പ്രതിനിധികള്‍,സുവര്‍ണ കര്‍ണാടക കേരള സമാജം അടക്കമുള്ള നിരവധി സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts