വീഡിയോ: “വാരിക്കുഴിയിലെ കൊലപാതകം” പുതിയ ടീസര്‍ പുറത്തുവിട്ടു.

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വാരിക്കുഴിയിലെ കൊലപാതകത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് നായകന്‍. നമ്പര്‍ ട്വന്‍റി മദ്രാസ് മെയില്‍ എന്ന ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്‍റെ കഥാപാത്രമായ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്‍റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ദിലീഷ് പോത്തനും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read More

‘ഹിന’ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍!!

ബെംഗളൂരു: വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന ഹിന ഇനിമുതല്‍ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആണ്. അതായത്, ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയര്‍. ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ ആസ്ഥാനത്തെ 112 ഹെലികോപ്റ്റർ യൂണിറ്റിൽനിന്ന് ആറുമാസത്തെ ഫ്ലൈറ്റ് എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കിയാണ് 27-കാരിയായ ചണ്ഡീഗഢ് സ്വദേശി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹിന ചരിത്രം കുറിച്ചത്. പുരുഷന്മാര്‍ മാത്രം കയ്യടക്കി വെച്ചിരുന്ന മേഖലയില്‍ ഇനി മുതല്‍ ഹിനയുമുണ്ടാകും. ഡി.കെ ജയ്‌സ്വാളിന്റെയും അനിത ജയ്‌സ്വാളിന്റെയും ഏകമകളാണ് ഹിന. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. വിമാനങ്ങളോട് ഏറെ പ്രിയമായിരുന്നു ഹിനയ്ക്ക്. കുട്ടിക്കാലംമുതൽ സൈന്യത്തിൽ ചേരാനും വൈമാനികയാകാനും ആഗ്രഹിച്ചിരുന്നു.…

Read More

ഇമാമിനായുള്ള തിരച്ചിൽ ബെംഗളൂരുവിൽ ഊർജിതമാക്കി പോലീസ്.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കായുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച്‌ പൊലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്. ഇമാം ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചിരുന്നു. ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കൊച്ചയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്. തുടര്‍ന്നാണ് വൈറ്റില ഹബ്ബില്‍ നിന്ന് ഇമാമിന്‍റെ ഇന്നോവ കാർ പോലീസ് കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാ‍ര്‍ക്ക്…

Read More

തിരിച്ചടി ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നു!!

ശ്രീനഗർ: ഇന്ത്യയുടെ മിന്നലാക്രമണം ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നത് എന്നാണ് സൂചന. പൊഖ്റാനിൽ വ്യോമസേന വായൂശക്തി എന്ന പേരിൽ അഭ്യാസപ്രകടനങ്ങളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തിരിച്ചടിയ്ക്കാൻ സേനാ മേധാവികൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നൽകിയിരുന്നു. മാത്രമല്ല അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. അതേ സമയം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന്ത്യ പുറത്ത് വിട്ടു. ആക്രമണം ആസൂത്രണം നടത്തിയത് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍.…

Read More

ഇൻഷൂറൻസ് തുക മണിക്കൂറുകൾക്കകം നൽകി ധീരജവാന്റെ കുടുംബത്തിന് താങ്ങായി എൽ.ഐ.സി.

ബെംഗളൂരു : പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച മാണ്ഡ്യ സ്വദേശിയായ സി ആർ പി എഫ് ജവാൻ എച്ച് ഗുരുവിന് വേണ്ടി എൽ ഐ സി യുടെ അധിവേഗ നടപടി പൊതുജനങ്ങളുടെ ഇടയിലും സമൂഹ മാധ്യമങ്ങളിലും കയ്യടി നേടി. ദു:ഖം തളം കെട്ടി നിൽക്കുന്ന ചുറ്റുപാടിൽ ആശ്രിതരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെ 382199 രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു എൽ ഐ സി മാണ്ഡ്യ ബ്രാഞ്ച്. 48 മണിക്കൂറിനുള്ളിലാണ് തുക നൽകിയത്. മരിച്ചവരുടെ ആശ്രിതർക്ക് തുക നൽകാൻ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റോ മരണ സർട്ടിഫിക്കറ്റോ…

Read More

സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മലയാളികളുടെ പ്രതിഷേധം ഇരമ്പി;റെയില്‍വേയുടെ അവഗണനയ്ക്ക് എതിരെ കെ.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണക്ക് വന്‍ പൊതുജനപങ്കളിത്തം.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചും കണ്ണൂര്‍ എക്സ്പ്രസിന്റെ സ്റ്റോപ്പ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് എതിരെയുമായി നഗരത്തിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ കെ കെ ടി എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ധര്‍ണ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് തുടങ്ങിയ ധര്‍ണയില്‍ അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.മാത്രമല്ല നിരവധി മലയാളി സംഘടന കളുടെ പ്രതിനിധികള്‍ ധര്‍ണക്ക് പിന്തുണയുമായി മുന്നോട്ട് വന്നു. ഫാദര്‍ ജോര്‍ജ് …

Read More
Click Here to Follow Us