ഇമാമിനായുള്ള തിരച്ചിൽ ബെംഗളൂരുവിൽ ഊർജിതമാക്കി പോലീസ്.

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കായുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച്‌ പൊലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗലൂരുവിലേക്ക് തിരിച്ചത്.

ഇമാം ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇമാം ബെംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചിരുന്നു. ഒളിവില്‍ പോയ ഇമാം ഷെഫീക്ക് അല്‍ ഖാസ്മി കൊച്ചയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

തുടര്‍ന്നാണ് വൈറ്റില ഹബ്ബില്‍ നിന്ന് ഇമാമിന്‍റെ ഇന്നോവ കാർ പോലീസ് കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാ‍ര്‍ക്ക് ചെയ്ത നിലയിലായിരുന്നു ഇന്നോവ. ഇവിടെ കാർ നിര്‍ത്തിയിട്ട് ഇമാം ബസ്സില്‍ കയറി പോയെന്നാണ് കരുതപ്പെടുന്നത്. ഇമാമിന്‍റെ മറ്റൊരു സഹോദരനായ നൗഷാദിന്‍റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇമാം. നൗഷാദും ഒളിവിലാണിപ്പോള്‍.

ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. അല്‍ -അമീന്‍,അന്‍സാരി, ഷാജി എന്നിവരില്‍ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ഇന്നലെ ഇമാമിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങി. ഇതേത്തുടര്‍ന്ന് ഇമാം കീഴടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോഴും ഒളിവില്‍ തുടരുന്ന ഇമാം തീരുമാനം മാറ്റിയെന്നാണ് പോലീസ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts