അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. രാജകീയ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത്. മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയു൦കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. ഒരു മുസ്ലീം രാജ്യത്തേക്ക്, മതവിശ്വാസങ്ങള്‍ രാഷ്ട്ര നിയമങ്ങളായ ഗള്‍ഫ് മേഖലയിലേക്ക് ഒരു ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ ആദ്യമായെത്തുന്നുവെന്ന കൗതുകത്തിനപ്പുറമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം.…
Read MoreDay: 4 February 2019
നടി ഭാനുപ്രിയക്ക് എതിരെയുള്ള കേസില്‍ വന്‍ “ട്വിസ്റ്റ്”.
ചെന്നൈ : പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിന് നടി ഭാനുപ്രിയക്കെതിരായ കേസിൽ വൻ വഴിത്തിരിവ്. വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് വിശദീകരണം .ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്ത തിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്നും പൊലീസ് പറയുന്നു. മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു.…
Read Moreപബ് ജിക്ക് അടിമയായ യുവാവ് അവസാനം അഭയം തേടിയത് ആത്മഹത്യയില്‍!
മുംബൈ: ഓണ്‍ലൈന്‍ വാര് ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാർട്ട്ഫോൺ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുർളയിലാണ് പത്തൊൻപതുകാരനായ നദീം ഷെയ്ക്കാണ് ആത്മഹത്യചെയ്തത്. പബ്ജിഗെയിം പുലർച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പൊലീസിന് നല്കിയ മൊഴി. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാർട്ട്ഫോൺ അടുത്തിടെ തകരാറിലായതിനാൽ നദീം പുതിയഫോൺ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു. എന്നാൽ, പണംകണ്ടെത്താൻ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം…
Read Moreതൊലിപ്പുറത്തു കറുപ്പുള്ള വാഴപ്പഴം ക്യാൻസർ തടയും!
വളരെയധികം വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് പൊതുവെ എല്ലാവര്ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും അത് കളയുകയാണ് പതിവ്. എന്നാല്‍ ആ പതിവ് ഇനി നിറുത്തുന്നതാണ് ഉത്തമം. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍…
Read Moreകോട്ടയം-ബെംഗളൂരു കെ.എസ്.ആര്.ടി.സി. സ്കാനിയ സര്‍വീസ് പുനരാരംഭിച്ചു
കോട്ടയം: യാത്രക്കാര്‍ക്ക് ആശ്വാസമേകി കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആര്.ടി.സി. സ്കാനിയ ബസ് പുനരാരംഭിച്ചു. മുന്‍ എം.ഡി. ടോമിന് ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സ്കാനിയ തിരിച്ചെത്തിയത് അനുഗ്രഹമായിരുക്കുകയാണ്. കെ.എസ്.ആര്.ടി.സി. സ്കാനിയ സെമിസ്ലീപ്പർ എ.സി. ബസ്സിൽ 48 പേര്‍ക്ക് യാത്രചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്രയാരംഭിക്കും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബെംഗളൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15-ന് ബെംഗളൂരുവില്‍നിന്ന് കോട്ടയത്തിനും തിരിക്കും. കൂടുതലും റിസര്‍വേഷന്‍ വഴിയാണ് സീറ്റ് ബുക്കുചെയ്യുന്നത്. ബെംഗളൂരു യാത്രയ്ക്കായി ‘വോള്‍വോ മള്‍ട്ടി ആക്സില്‍’ ബസായിരുന്നു മുമ്പ് കോട്ടയത്തിനുണ്ടായിരുന്നത്. പുതിയ…
Read Moreകണ്ണൂർ-യശ്വന്ത്പൂർ തീവണ്ടിയുടെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി.
ബെംഗളൂരു: ബീജെപി മലയാളി പ്രവർത്തകരുടെയും , ദീപ്തി വെൽഫയർ അസ്സോസ്സിയേഷൻ പ്രവർത്തകരുടെയും നേത്രുത്വത്തിൽ കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുർ എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിഷ്ണുമംഗലം കുമാർ, ഹരി നായർ, ദിനേശ് പിഷാരടി, രനീഷ് പൊതുവാൾ, സലീഷ് പീ വി, ഹരികുമാർ , സോമരാജൻ, കൃഷ്ണകുമാർ (കെ . കെ ), റോഷൻ എന്നിവർ നേത്രുത്വം നൽകി. മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം…
Read Moreഗാന്ധിനിന്ദക്ക് എതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.
ബെംഗളൂരു : മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിൽ പ്രതീകാത്മകമായി വെടി ഉതിർത്ത ഹിന്ദുമഹാസഭയുടെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ദിരാ നഗർ ഇസിഎയിൽ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങളെ ഭയക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി. സാഹിത്യകാരൻ സുധാകരൻ രാമന്തളി, ആർ വി ആചാരി, സി.പി രാധാകൃഷ്ണൻ, ഖാദർ മൊയ്തീൻ, വിനു തോമസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
Read Moreഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയിലെ ചരിത്ര പ്രധാനമായ ഹംപിയില്‍ സന്ദര്‍ശനത്തിനെത്തി തൂണുകള്‍ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ ചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു യുവാക്കളും പിടിയിലായത്. വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. യുവാക്കള്‍ ഒരു തൂണ് തള്ളി താഴെയിടുമ്പോള്‍ സമീപത്തു നിരവധി തൂണുകള്‍ വീണ നിലയില്‍ കാണാം. ഇത് ഇവര്‍ തകര്‍ത്തതാണോയെന്നു വ്യക്തമല്ല. അതേ സമയം വീഡിയോ ഒരുവര്‍ഷത്തോളം പഴക്കമുള്ളതാണെന്നും ഇതിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സൈബര്‍ പോലീസിന്…
Read Moreഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും
ബെംഗളൂരു: ഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും. അതേസമയം യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധം തുടരുന്നു. 16527-ാം നമ്പർ തീവണ്ടി ഇന്ന് മുതൽ ബാനസവാടിയിൽനിന്ന് പുറപ്പെടും. ബാനസവാടിയിൽനിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് 16528-ാം നമ്പർ തീവണ്ടി വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50-ന് ബാനസവാടിയിൽ എത്തിച്ചേരും.
Read Moreമാണ്ഡ്യയിൽ സുമലതയെ ഇറക്കി കളം പിടിക്കാൻ ബിജെപി; എതിർ സ്ഥാനാർത്ഥിയായി എത്തുന്നത് മുഖ്യമന്ത്രിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡ;അംബരീഷിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് മൽസരിക്കാൻ “ക്ലാര” തയ്യാറാകുമോ ?
ബെംഗളൂരു : മൽസരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മാണ്ഡ്യയിൽ നിന്നാണെങ്കിൽ മാത്രം മൽസരിക്കാൻ തയ്യാറാണ് എന്നാണ് സുമലത കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. ” മാണ്ഡ്യത ഗണ്ഡു “അംബരീഷ് മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ, അദ്ധേഹം മാണ്ഡ്യയിൽ നിന്ന് കോൺഗ്രസ് ടിക്കെറ്റിൽ മൽസരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമെല്ലാം ആയ വ്യക്തിയാണ്, അംബരീഷിന്റെ വിധവയെ കൂടെ നിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ് എന്നാൽ കോൺഗ്രസ് -ജെഡി എസ് സഖ്യത്തിന്റെ തീരുമാനപ്രകാരം സീറ്റുകൾ പരസ്പരം ആവശ്യപ്പെടില്ല. അതു പ്രകാരം ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യയിൽ അവർ തന്നെ മൽസരിക്കും…
Read More