കോട്ടയം-ബെംഗളൂരു കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ സര്‍വീസ് പുനരാരംഭിച്ചു

കോട്ടയം: യാത്രക്കാര്‍ക്ക് ആശ്വാസമേകി കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് പുനരാരംഭിച്ചു. മുന്‍ എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു.

ബെംഗളൂരുവില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സ്‌കാനിയ തിരിച്ചെത്തിയത് അനുഗ്രഹമായിരുക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. സ്കാനിയ സെമിസ്ലീപ്പർ എ.സി. ബസ്സിൽ 48 പേര്‍ക്ക് യാത്രചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്രയാരംഭിക്കും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബെംഗളൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15-ന് ബെംഗളൂരുവില്‍നിന്ന് കോട്ടയത്തിനും തിരിക്കും. കൂടുതലും റിസര്‍വേഷന്‍ വഴിയാണ് സീറ്റ് ബുക്കുചെയ്യുന്നത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ബെംഗളൂരു യാത്രയ്ക്കായി ‘വോള്‍വോ മള്‍ട്ടി ആക്‌സില്‍’ ബസായിരുന്നു മുമ്പ് കോട്ടയത്തിനുണ്ടായിരുന്നത്. പുതിയ എം.ഡി. എത്തിയപ്പോള്‍ ആ ബസ് തിരുവനന്തപുരത്തിന് കൊണ്ടുപോയി. പകരമായി സ്‌കാനിയയെ കോട്ടയത്തിനും നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts