നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി ചിത്രം കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി. ശ്യാം പുഷ്കർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. യുവതാരങ്ങലുടെ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റെയും വർക്കിംഗ് ക്ലാസ് ഹീറോയുടേയും ബാനറിൽ നസ്രിയാ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ…
Read MoreDay: 5 January 2019
ഇതു വായിച്ചില്ലെങ്കിൽ ഇന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ കുടുങ്ങിയേക്കും;നഗരത്തിൽ ഗതാഗത നിയന്ത്രണം.
ബെംഗളൂരു : മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തോടനുബന്ധിച്ച് ജയദേവ- സിൽക്ക് ബോർഡ് പാതയുടെ പണി ആരംഭിച്ചതുമായി ബന്ധപ്പെട്ട് സിൽക്ക് ബോർഡ് മുതൽ ജിഡി മര(വേഗ സിറ്റി മാൾ) ഗതാഗത നിയന്ത്രണം നിലവിൽ വന്നു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ 16 മെയിൻ റോഡിൽ ഇടത്തേക്ക് തിരിഞ്ഞ് 7 ക്രോസ് വഴി ബന്നാർ ഘട്ട റോഡിൽ ഗോപാലൻ മാളിന് സമീപം എത്തണം. അതേ സമയം ജയദേവ ജംഗ്ഷന് സമീപം വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിഎംആർസി എൽ അറിയിച്ചു.
Read Moreനരേന്ദ്രമോദിയുടെ ജീവിതം സിനിമയാവുന്നു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാവുന്നു. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘മേരി കോം’ ഒരുക്കിയ ഒമംഗ് കുമാറാണ്. ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘പിഎം നരേന്ദ്ര മോദി’ എന്നാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. IT’S OFFICIAL… Vivekanand Oberoi to star in…
Read Moreഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു
ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് 12 വയസിന് താഴെയുള്ള ആളുടെ മൃതദേഹത്തിന് 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500…
Read Moreഅനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയും.
ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവൽസരാഘോഷങ്ങൾ ഇന്നും നാളെയുമായി വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റ് അംഗണത്തിൽ വച്ച് നടക്കും. ഇന്ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ബേക്കിങ്, കുട്ടികൾക്കായുള്ള പ്രഛന്ന വേഷം, കരോൾ ഗാന മൽസരങ്ങളും സ്റ്റേജ് ഗ്രോമുകളും അരങ്ങേറും. നാളെ നടക്കുന്ന പുതുവൽസരാഘോഷത്തിൽ “രാസവികൽപ്പം” നൃത്ത വിദ്യാലയത്തിലെ ശ്രീമതി സൗമ്യനായർ പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ അരങ്ങിലെത്തും. കൈരളി ഡാൻസ് പാർട്ടി ഫെയിം ശ്രീ ജിനുപ് പരിശീലിപ്പിച്ച വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഡാൻസ് ആണ് രണ്ടാം ദിവസത്തെ പ്രധാന ആകർഷണം.
Read Moreലോറിക്കുള്ളിൽ മലയാളിയായ ഡ്രൈവർ മരിച്ച നിലയിൽ;മരിച്ചത് നഗരത്തിൽ സിമന്റ് ലോഡ് ഇറക്കാനെത്തിയ കൊടുവള്ളി സ്വദേശി.
ബെംഗളൂരു: ലോറിക്കുളളിൽ ഡ്രൈവർ മരിച്ചനിലയിൽ കണ്ടെത്തി വൈറ്റ്ഫീൽഡിനടുത്ത് കാട്ഗോഡി പോലീസ് സ്റ്റേഷൻ പരിതിയിലാണ് കൊടുവളളി സ്വദേശി മുനീറി(41)ന്റെ മൃതദേഹം ലോറിയുടെ ഡ്രൈവർ സീറ്റിൽ വ്യഴാഴ്ച രാവിലെ കാണപ്പെട്ടത് കേരളത്തിൽ നിന്നും സിമന്റ് ലോഡുമായ് വന്നതായിരുന്നു മുനീർ രാത്രി അൺലോഡ് ചെയ്യാനുളള ബുദ്ധിമുട്ട്കാരണം രാവിലെ ലോഡിറക്കാം എന്ന് പറഞ്ഞത് പ്രകാരം ലോറിക്കുളളിൽതന്നെ ഉറങ്ങിയ അദ്ധേഹം രാവിലെ കമ്പനി ഉടമയും തൊഴിലാളികളും എത്തിയപ്പോളാണ് മരിച്ചനിലയിൽ കണ്ടത്. ഉടൻ കാട്ഗോഡി പോലിസിൽ വിവരം അറിയിച്ചു പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം വൈദേഹി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. വിവരം അറിഞ്ഞെത്തിയ…
Read More