കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി; ഫഹദ് ഫാസിൽ നെഗറ്റീവ് റോളിൽ!!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി ചിത്രം കുമ്പളങ്ങി നൈറ്റ്സ്-ന്‍റെ ടീസർ പുറത്തിറങ്ങി. ശ്യാം പുഷ്കർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. യുവതാരങ്ങലുടെ കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റെയും വർക്കിംഗ് ക്ലാസ് ഹീറോയുടേയും ബാനറിൽ നസ്രിയാ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിലെത്തും. സൗബിൻ ഷാഹിർ, ഷയിൻ നിഗം, ശ്രീനാഥ് ഭാസി, പുതുമുഖം തോമസ് മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, ഒരു നെഗറ്റീവ് റോളിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഷൈജു ഖാലിദിന്റേതാണ് ക്യാമറ, സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts