ഹർത്താലുകളിൽ “വലഞ്ഞ്” കേരളം!!

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുവേണം കരുതാന്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്ക് ശബരിമലയുടെ പേരില്‍ ഇന്ന് നടക്കുന്നത് ഇത് ബിജെപിയുടെ ആറാമത്തെ  ഹര്‍ത്താലാണ്. ഇതില്‍ 4 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. 07-10-2018: ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച്…

Read More

ശിവരാജ് കുമാര്‍,പുനീത് രാജ് കുമാര്‍,സുദീപ്,യാഷ്,റോക്ക് ലൈന്‍ വെങ്കടേഷ് തുടങ്ങിയവരുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന.

ബെംഗളൂരു : സാൻറൽവൂഡിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ  പരിശോധന. ഹാട്രിക് സ്റ്റാർ ശിവരാജ് കുമാർ, ഇളയ സഹോദരൻ പവർ സ്റ്റാർ പുനത് രാജ് കുമാർ ,കിച്ചാ സുദീപ്, യാഷ് തുടങ്ങിയവരുടെ വീടുകളിലാണ് ആദായനകുതി വകുപ്പ് പരിശോധന നടത്തിയത്. നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കിടേഷ് ,കെജിഎഫിന്റെ നിർമാതാവ് വിജയ് കിർഗൺടൂർ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.     Chennai: Income Tax department conducts raids at offices of Grand Sweets, Hot…

Read More

ഉണ്ണിത്താന്റെ മരണം ഹൃദയ സ്തംഭനം മൂലമല്ല;മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിഞ്ഞു.

പന്തളം: പന്തളത്ത് ഇന്നലെ മരിച്ച ബിജെപി പ്രവർത്തകന് തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതാകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ. ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര…

Read More

നഗരത്തിലെ ഭിക്ഷക്കാര്‍ വരെ ലക്ഷപ്രഭുക്കള്‍ ആണെന്ന് പറയുന്നത് വെറുതെ ആണോ?

ബെംഗളൂരു : റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരന്റെ കൃത്രിമാക്കാലില്‍ കണ്ടെടുത്തത് 96760 രൂപ.വര്‍ഷങ്ങളായി കാന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഷരീഫിനെ (74) ആണ് ചൊവ്വാഴ്ച വൈകുന്നേരം പ്ലാറ്റ്ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ ആണ് വലത്തേ കൃത്രിമാക്കലിന്റെ ഉള്ളില്‍ ഒരു ലക്ഷത്തോളം രൂപ സൂക്ഷിച്ച നിലയില്‍ കണ്ടത്.

Read More

തൃശ്ശൂരില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു;പരിക്ക് ഗുരുതരം.

തൃശൂർ വാടാനപ്പിളളിയിൽ ഗണേശമങ്കലത്ത് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളി പാഞ്ചായത് അംഗം ശ്രീജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്. എൽഡിഎഫാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി-എസ്ഡിപിഐ സംഘർഷത്തിനിടെ സുജിത്തിനും (37) കുത്തേറ്റു. വടക്കാഞ്ചേരിയിൽ കർമ്മസമിതി പ്രകടനത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കടന്ന് പോകുന്ന സമയം cpm ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നും കല്ലേറ് നടത്തി. ആക്രമണത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. ജയൻ, സദാനന്ദൻ, സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Read More

രമാകാന്ത് അച്‌രേക്കർ അന്തരിച്ചു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ലോകത്തിന് സമ്മാനിച്ച ഗുരുനാഥന്‍ രാമകാന്ത് അച്‌രേക്കർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കർ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സച്ചിന്‍ എന്ന ക്രിക്കറ്ററുടെ ഉദയം. സഹോദരന്‍ അജിത്താണ് സച്ചിനെ അച്‌രേക്കറുടെ അക്കാദമിയിലെത്തിക്കുന്നത്. സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ, ബൽവീന്ദർ സിംഗ് സന്ധു, ലാൽചന്ദ് രാജ്പൂത്, സമീർ ഡിഗെ, പരസ് മാംബ്രെ, രമേഷ് പൊവാർ തുടങ്ങി നിരവധി പേരെ പരിശീലിപ്പിച്ചത്…

Read More

തണുത്ത് വിറച്ച് നഗരം;അടുത്ത ദിവസങ്ങളില്‍ താപനില 10 ഡിഗ്രി ആകും!

ബെംഗളൂരു : പുതു വര്ഷം പിറന്നതോടെ നഗരത്തിലെ താപനില വളരെയധികം കുറഞ്ഞു.ഇന്നലെ രാത്രി നഗരത്തിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രീ സെല്‍ഷ്യസും കൂടിയ താപനില 27 ഡിഗ്രീ സെല്‍ഷ്യസും ആയിരുന്നു.വരും ദിവസങ്ങളില്‍ താപനില 10 ഡിഗ്രീ വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു. ഉത്തര കര്‍ണാടകയിലെ ബീദേരില്‍ താപനില 6 ഡിഗ്രീ വരെ കുറഞ്ഞു വിജയപുരയില്‍ 8.5 ഡിഗ്രീ രേഖപ്പെടുത്തിയപ്പോള്‍ ധാര്‍വാഡില്‍ 9.8 ഡിഗ്രീ ആയിരുന്നു ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില.

Read More

പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

പത്തനംതിട്ട: പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം തോന്നല്ലൂര്‍ ആശാരി കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍, ഉളനാട് സ്വദേശി അജു, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. കുരമ്പാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് ഇന്നലെ സിപിഎം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…

Read More

കേരളത്തിൽ കരിദിനമാചരിച്ച് യുഡിഎഫ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌. യുഡിഎഫ് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. കരിദിന ആചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പടിക്കലേക്ക്​ മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും യു.ഡി.എഫ് സമരം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സില്‍ സൃഷ്​ടിച്ച ഉണങ്ങാത്ത മുറിവിന്…

Read More

ശബരിമലയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു;സംസ്ഥാനത്ത് പരക്കെ ആക്രമണം;എന്ത് ചെയ്യണമെന്ന് അറിയാതെ അഭ്യന്തര വകുപ്പ്.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു. അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി…

Read More
Click Here to Follow Us