മധുകര്‍ ഷെട്ടി ഐപിഎസ് അന്തരിച്ചു;വിടവാങ്ങുന്നത് ഖനി രാജാവ്‌ ജനാര്‍ദ്ദന റെഡ്ഡിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍;കോലാര്‍ കളക്റ്റര്‍ ഡികെ രവിയുടെ അസ്വാഭാവികമായ മരണത്തിന് ശേഷം നഷ്ടമാകുന്നത് ജനകീയനായ ഉദ്യോഗസ്ഥനെ;മരണത്തില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആരോപണം.

ബെംഗളൂരു : ഖനന അഴിമതിക്കേസില്‍ മുന്‍ ബി ജെ പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് അടക്കം അഴിമതിക്കെ എതിരെ സധൈര്യം പോരാടിയ കര്‍ണാടക കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മധുകര്‍ ഷെട്ടി (47) അന്തരിച്ചു.എച് 1 എന്‍ 1 ബാധിച്ച് ഹൈദരാബാദ് കോണ്ടിനെന്‍റല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അകാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്.മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് ആരോപണം ഉയര്‍ന്നതിനാല്‍ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം ആവശ്യമെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നു അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍ അറിയിച്ചു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

സംസ്കാരം ഇന്ന് ജന്മനാടായ ഉടുപ്പിയിലെ യെടാദിയില്‍ നടക്കും.ചിക്കബല്ലപ്പുര്‍ എസ് പി ആയിരിക്കെ കയ്യേറ്റഭൂമി തിരിച്ചു  പിടിച്ച് ദളിതര്‍ക്ക് നല്‍കിയിരുന്നു.വീരപ്പനെ പിടിക്കാനുള്ള ദൌത്യസന്ഘതില്‍ അംഗമായിരുന്നു.കൊസവോയിലെ യു എന്‍ ദൌത്യത്തില്‍ പങ്കെടുത്തിരുന്നു.പബ്ലിക് അട്മിനിസ്ട്രഷനില്‍ ഡോക്ടരറ്റ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts