ലാലേട്ടന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?: സണ്ണി ലിയോണ്‍

മുംബൈ: മലയാളത്തില്‍ ഒരു സിനിമയില്‍ പോലും ഇതു വരെ സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാര്‍ത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മലയാളത്തിലെ പല സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ ഒരു ഐറ്റം ഡാൻസിനായി സണ്ണി എത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണിത്‌. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവത്രേ.

മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ തന്നെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts