ജിഎസ്ടിയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് നടന്നത്.

6,585 കേസുകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. അതേസമയം ഇതില്‍ 9,480 കോടി രൂപ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ഏഴ്മാസം കൊണ്ട് തിരിച്ചു പിടിച്ചു.

  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

കൂടാതെ ഈ കാലയളവില്‍ 398 നികുതിദായകരില്‍ നിന്നായി 3,028.58 കോടി രൂപയുടെ സെന്‍ട്രല്‍ എക്‌സൈസ് വെട്ടിപ്പും കണ്ടെത്തി. 3,922 കേസുകളിലായി 26,100 കോടി രൂപയുടെ സേവന നികുതി വെട്ടിപ്പും ഈ കാലയളവില്‍ നടന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us