ഈ ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ച് നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്ന നേപ്പാള്‍ മന്ത്രിസഭയുടെ തീരുമാനം നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്കോട്ടയാണ് പ്രഖ്യാപിച്ചത്. പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. 2016 ല്‍ ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം പ്രഖ്യാപിച്ച പുതിയ കറന്‍സികളുടെ നേപ്പാളിലെ നിരോധനം ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ബാധിക്കും. ഇന്ത്യന്‍ രൂപ അത്…

Read More

പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു.

മംഗളൂരു: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. പ്രസാദ് സ്‌കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു. ഉഡുപ്പി എസ്‌പി ലക്ഷ്മൺ നിമ്പാർഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അദ്ധ്യാപകൻ കുറ്റം സമ്മതിച്ചു.…

Read More

“പുലി മുരുകന്റെ പകുതിപോലും ഇല്ലാത്ത ഒടിയന്‍”-റിവ്യൂ ഇവിടെ വായിക്കാം.

ആദ്യ ഷോ തന്നെ കാണാൻ പ്രേരിപ്പിച്ച വസ്തുത എന്തെന്നാൽ കഴിഞ്ഞ ഒരുവർഷമായി ഈ സിനിമയുടെ പ്രൊമോഷൻ കണ്ടിട്ടു മാത്രമല്ല, ഒരു വള്ളുവനാടൻ സ്വദേശി എന്ന നിലക്ക് ഞാൻ ഓടിയനെ കുറിച്ച് കുട്ടികാലം മുതൽക്കേ കേൾക്കാൻ തുടങ്ങിയതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഒടിയൻ കാണിച്ചു കൂട്ടിയ ഒടിവിദ്യകളെ കുറിച്ചും പഴമക്കാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്. വേഷം മാറി കാളയായും പോത്തായും, പൂച്ചയായും, പേടിപ്പിച്ചും വഴിതിരിച്ചു വിട്ടും ഒരു ഗ്രാമത്തെ ഇരുട്ടുകൊണ്ട് അമ്മാനമാടിയിരുന്ന ഒടിയൻ എന്ന കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ എന്തായിരിക്കും എന്ന ആകാംഷ ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം…

Read More

ബെല്ലണ്ടൂര്‍ തടാകത്തിലെ മാലിന്യപ്പതയില്‍ മുങ്ങി നിവര്‍ന്ന് ബോളിവൂഡ് നടി.

ബെംഗളൂരു : വരത്തൂര്‍ തടാകത്തെ കുറിച്ചും ബെല്ലണ്ടൂര്‍ തടാകത്തെ കുറിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല,മലിന ജലം പ്രവഹിക്കുകയും ദുര്‍ഗന്ധം വമിക്കുന്നതോടൊപ്പം മാലിന്യം നിറഞ്ഞ പത സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.ബെല്ലണ്ടൂര്‍ തടാകത്തില്‍ തീപിടിക്കുകയും ചെയ്തത് ആഗോള തലത്തില്‍ ചര്‍ച്ച ആയിരുന്നു. Well wasn’t aware of this till we had to actually go and shoot this in Bellandur lake..which like really broke my heart,and imagine few years down the line..it’s the…

Read More

കേരളത്തിൽ ഹര്‍ത്താലിനെ തള്ളി ഒടിയനെത്തി!

ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി വിവിധ തീയറ്ററുകളിൽ മോഹൻലാൽ ചിത്രം ഒടിയന്‍ പ്രദർശനം തുടങ്ങി. ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറവാണെങ്കിലും തീയറ്റർ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ചില തീയറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകിട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും. റിലീസിനെ രാജകീയമായി വരവേല്‍ക്കാനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്. എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തീയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്. ആദ്യ…

Read More

വാജ്‌പേയിയുടെ ചിത്രമുള്ള നാണയം വരുന്നു!

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നാണയത്തിന്‍റെ സവിശേഷതകള്‍ ഇതൊക്കെയാണ്. നാണയത്തിന്‍റെ ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം ഉണ്ടായിരിക്കും. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്‍റെ പേരുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനിച്ച വര്‍ഷവും മരിച്ച വര്‍ഷവും അതായത് 924, 2018 എന്നിവ ഉണ്ടാകും. മറുവശത്ത് അശോകസ്തംഭത്തിലെ സിംഹവും സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേയും ഉണ്ടായിരിക്കും. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും നാണയത്തിന്‍റെ ഭാരം…

Read More

റഫാൽ കേസില്‍ കേന്ദ്രത്തിന് വിജയം;അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി;വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടികളില്‍ ക്രമക്കേടില്ല.

ഡല്‍ഹി : റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി.റഫാൽ ജെറ്റ് വിമാനത്തിന്‍റെ ഗുണമേൻമയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല.  അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ ,…

Read More

അനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

ബെം​ഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ് ഉത്തരവിട്ടു.

Read More

2018 ൽ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ, നടപടി പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരെ: കുറ്റവാളികൾ കൂടുതലും ബെം​ഗ്ലാദേശുകാർ

ബെം​ഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെം​ഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Read More

1500 കോടിയുടെ പദ്ധതിയല്ല, ജീവിക്കാൻ കഷ്ട്ടപ്പെടുന്ന കർഷകർക്ക് ജലമാണ് നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച് ബിഎസ് യെഡിയൂരപ്പ

ബെം​ഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി. അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.

Read More
Click Here to Follow Us