“വിശ്വാസം അതുതന്നെയാണ് എല്ലാം” വാസ്തു ശരിയല്ലാത്തതിനാൽ താമസസ്ഥലം മാറ്റി മുഖ്യമന്ത്രി;ബെംഗളൂരുവിൽ അന്തിയുറങ്ങിയാൽ മന്ത്രി സ്ഥാനം നഷ്ട്ടപ്പെടുമെന്ന് ഭയന്ന് ദിവസവും 300 കിലോമീറ്ററോളം യാത്ര ചെയ്തിരുന്ന സഹോദരനെ വിശ്വാസത്തിന്റെ കാര്യത്തിൽ പിന്നിലാക്കി കുമാരസ്വാമി.

ബെംഗളൂരു : ജനതാദൾ പോലുള്ള രാഷ്ട്രീയ പാർട്ടികൾ സോഷ്യലിസ്റ്റ് സംഘടനകളാണ് എന്നാണ് മലയാളികളുടെ പൊതുവെ ഉള്ള വിശ്വാസം, മാത്രമല്ല വാസ്തു ,ജാതകം, പൊരുത്തം, ശകുനം തുടങ്ങിയവക്കെല്ലാം നല്ലൊരു ശതമാനം ആളുകളും പ്രാധാന്യം നൽകാറില്ല.

എന്നാൽ കർണാടകയിലെ സ്ഥിതി അതല്ല.ഏതാനും മാസം മുന്പ് വരെ പിഡബ്ലു ഡി മന്ത്രി മുഖ്യമന്ത്രിയുടെ സഹോദരനായ എച്ച് ഡി രേവണ്ണ നഗരത്തിൽ അന്തിയുറങ്ങിയാൽ സ്ഥാനം നഷ്ട്ടപ്പെടുമെന്ന് ഭയന്ന് ദിവസവും 300 കിലോമീറ്ററോളം യാത്ര ചെയ്യുന്നുണ്ടായിരുന്നു.

ഏകദേശ അതുപോലുള്ള ഒരു വിശ്വാസമാണ് അനുജനായ മുഖ്യമന്ത്രി കുമാരസ്വാമിക്കുമുള്ളത്, ബെളഗാവിയിൽ ഇന്ന് തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിന് സുവർണ വിധാൻ സൗധയോട് ചേർന്നുള്ള സർക്കീട്ട് ഹൗസാണ് മുഖ്യമന്ത്രിയുടെ താമസത്തിനായി തെരഞ്ഞെടുത്തത്.

എന്നാൽ ഇവിടെ താമസിക്കുന്നത് ശുഭകരമാകില്ല എന്ന ഉപദേശം ലഭിച്ചതോടെ ഏകദേശം 20 കിലോമീറ്റർ അകലെയുള്ള വിശ്വേശ്വരയ്യ ടെക് യൂണിവേഴ്സിറ്റിയുടെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറുകയായിരുന്നു മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us