മുംബൈ: രാജ്യത്താകമാനമുള്ള കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നില്ല. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരത്തിലിറങ്ങുകയാണ് ഇന്ന് കര്‍ഷകര്‍.
എന്നാല്‍ ചില കര്‍ഷകരാകട്ടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റു ചില മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്നത് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കര്‍ഷകന്റെ വാര്‍ത്തയാണ്.
ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കഷ്ടപ്പെട്ട് വഴുതന കൃഷിയിറക്കിയ രാജേന്ദ്ര ബാവ എന്ന കര്ഷകന് ഒടുവില്‍ ലഭിച്ചത് കിലോയ്ക്ക് വെറും 20 പൈസയാണ്. തന്റെ കൃശോയില് നിന്നും ആകെ ലഭിച്ച വരുമാനം 65,000 രൂപയാണ്. ആശ നശിച്ച കര്ഷകന് ഇനിയും നഷ്ടം വരേണ്ടെന്നു കരുതി കൃഷി മുഴുവന്‍ നശിപ്പിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള സുക്രി ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. രണ്ടേക്കര്‍ സ്ഥലത്തായിരുന്നു അദ്ദേഹം വഴുതന കൃഷി നടത്തിയത്. കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനുള്ള സംവിധാനവും ഒരുക്കി. കൂടാതെ, ഉല്പാദനം കൂട്ടാന്‍ വേണ്ടി നല്ല വളങ്ങളും ഉപയോഗിച്ചു. വളത്തിന്റെ വിലയായ 35,000 രൂപ വിതരണക്കാര്‍ക്ക് ഇനിയും നല്‍കാനുണ്ട്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയില്ല എന്നും രാജേന്ദ്ര പറഞ്ഞു.
നാസിക്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലെ മൊത്തവ്യാപാരികള്‍ക്ക് വഴുതന വില്ക്കാന് ശ്രമിച്ചു. എന്നാല്‍ 20 പൈസ മാത്രമാണ് അവര്‍ കിലോയ്ക്ക് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇത് തന്നെയാണ് സ്ഥിതിയെന്ന് രാജേന്ദ്ര പറയുന്നു.
വീട്ടില്‍ വളര്‍ത്തുന്ന പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങാന്‍ പോലും പണമില്ല. കൃഷി തുടര്‍ന്നാല്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാകുമെന്നാണ് രാജേന്ദ്ര പറയുന്നത്.
അതേസമയം, മഹാരാഷ്ട്രയില്‍ ഉളളി കര്‍ഷകരുടെ സ്ഥിതിയും ദയനീയമാണ്. ഉളളിയ്ക്കും വളരെ തുശ്ചമായ വിലയേ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ. ഇതില്‍ പ്രതിഷേധിച്ച് ഒരു കര്ഷകന് തന്റെ വരുമാനമായ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിരുന്നു. തന്റെ കയ്യില്‍ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചത്.
2010ല്‍ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകര്‍ത്താക്കളുടെ കഴിവ്കേട് തന്നെയെന്ന നിലപാടിലാണ് സത്തേ.
രാജ്യത്താകമാനം കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. നിരവധി പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം വേദിയായത്. രാജ്യതലസ്ഥാനത്ത് കാല്‍നടയായെത്തിയ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ തങ്ങളുടെ വിഷമത്തിന് പരിഹാരം തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ മറുപടി നല്‍കിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.