തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. അതെ സമയം, ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത…
Read MoreMonth: November 2018
‘കാപ്പി’ ചര്‍മ്മത്തിന് സൗന്ദര്യം വർധിപ്പിക്കും !
കാലത്തേ എഴുനെല്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാപ്പി. ക്ഷീണിച്ചു വരുമ്പോള്‍ നല്ല ഒരു കോഫി കിട്ടിയാല്‍ എത്ര ആശ്വാസമായിരിക്കും അല്ലേ. അമിതമാവാതെ കോഫി കുടിച്ചാല്‍ അത് ചര്‍മ്മസൗന്ദര്യത്തിനും നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്‍റെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കുന്നു. കോഫി അടങ്ങുന്ന സോപ്പോ ക്രീമോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പുത്തനുണര്‍വ് നല്‍കും. അന്തരീക്ഷത്തില്‍ നിറയെ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് നല്ലതല്ല. സൂര്യരശ്മികള്‍ വഴി ഉണ്ടാവുന്ന…
Read Moreവിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല നൽകാമെന്നും, സിനിമയിൽ അവസരങ്ങൾ നൽകാമെന്നും പ്രലോഭിപ്പിച്ച് മിനിസ്ക്രീൻ താരത്തിന് പീഡനം; പോലീസ് പിടിയിലായത് സന്യാസിയടക്കം 7 പേർ
ബെംഗളുരു: സിനിമയിൽ അവസരം നേടിക്കൊടുക്കാമെന്നും ,വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് മിനിസ്ക്രീൻ താരത്തെ പീഡിപ്പിച്ച സന്യാസിയടക്കമുള്ള 7 പേർ പോലീസ് പിടിയിലായി. ശിവമൊഗ തീർഥഹള്ളി സ്വദേശിനിയും മിനിസ്ക്രീൻ താരവുമായ യുവതിയാണ് പരാതിയുമായെത്തിയത്. ഹുസനമാരണഹള്ളി മദ്ദേവപുര മഠത്തിലെ ദയാനന്ദഎന്ന സ്വാമി നഞ്ചേശ്വരയും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.
Read Moreസംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ഗോവയിൽ വിലക്കില്ല; മന്ത്രി ദേശ്പാണ്ഡെ
മംഗളുരു: ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി. മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.
Read Moreസൈക്കിളുകൾക്ക് മാത്രമായി ട്രാക്ക്; മൈസുരു പദ്ധതി നടപ്പാക്കിയത് 8 വർഷങ്ങൾക്ക് മുൻപേ
ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.
Read More112.6 കിലോമീറ്റർ സൈക്കിൾ ട്രാക്കും, നടപ്പാതയും ഒരുങ്ങുന്നു; കാൽനടക്കാരുടെ സുരക്ഷിത യാത്രയും, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കലും ലക്ഷ്യം
ബെംഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. വിശദ പദ്ധതി ഒരാഴ്ച്ചക്കകം പൂർത്തിയാകുമെന്നും ഡിസംബറിൽ ടെൻഡർ ക്ഷണിക്കാനാകുെമന്നും ബിബിഎംപി വ്യക്തമാക്കി.
Read Moreമജസ്റ്റിക് ബസ് സ്റ്റാൻഡിലെ യാത്രക്കാരെ വലച്ച് ശുചിയില്ലാത്ത ശുചിമുറികൾ
ബെംഗളുരു: ഏറെ യാത്രക്കാരും തിരക്കുമുള്ള മജസ്റ്റിക് ബസ് സ്റ്റാൻഡിന്റെ സ്ഥിതി അതീവ ശോചനം. മിക്കപ്പോഴും പണിമുടക്കുന്ന പൈപ്പുകളും, വൃത്തിഹീനമായ ടോയ്ലറ്റുകളും യാത്രക്കാർക്ക് സമ്മാനിക്കുന്നത് തീരാ ദുരിതം. 19000 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തുന്ന ഇടമാണ് മജസ്റ്റിക്.
Read Moreമോഷ്ടാക്കളെകൊണ്ട് രക്ഷയില്ലാതെ ബെംഗളുരു; ടെറസിന്റെ വാതിൽ തകർത്ത് വീട്ടിൽ നിന്ന് കവർന്നത് 12 ലക്ഷം
ബെംഗളുരു: എച്ച്എഎൽ തേഡ് സ്റ്റേജ് ഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിസിനസുകാരനായ ഗോപാൽ വീട്ടിൽ ഇല്ലാതിരുന്ന ദിവസം ടെറസിന്റെ വാതിൽ തകർത്ത് രണ്ട് പേർ വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മയ കെട്ടിയിട്ട് മോഷ്ടാക്കൾ 12 ലക്ഷവുമായി കടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read Moreകർണ്ണാടകയിൽ കർഷക ആത്മഹത്യ പെരുകുന്നു; ബെളഗാവിയിൽ കർഷകൻ ജീവനൊടുക്കി
ബെംഗളുരു: കടബാധ്യത മൂലം ബെളഗാവിയിൽ കർഷകൻ ആത്മഹത്യചെയ്തു. നാഗണ്ണവരൈയാണ്(72) ആത്മഹത്യ ചെയ്തത്. കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ലക്ഷത്തോളം രൂപ കൃഷിക്കായി വായ്പ്പയെടുത്തിരുന്നു. കടുത്ത വരൾച്ചമൂലം തിരിച്ചടവ് മുടങ്ങിയിരുന്നു. കടബാധ്യതയും വരൾച്ചയിൽ കൃഷി നശിച്ചതുമെല്ലാം ചേർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ വ്യകതമാക്കി.
Read Moreകാവേരിയെ വർഷങ്ങളായി ഏതെങ്കിലും ഭൗതിക രൂപത്തിലല്ല ആരാധിക്കുന്നത്, പ്രതിമ നിർമ്മാണം വിശ്വാസത്തെ കളങ്കപ്പെടുത്തും; മദർ കാവേരി പ്രതിമക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളുരു: 125 അടി ഉയരത്തിൽ കെആർഎസ് അണക്കെട്ടിന് മുന്നിൽ മദർ കാവേരി പ്രതിമ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടിക്കേരിയിലെ തലക്കാവേരി മൂല സംരക്ഷണ രക്ഷണ വേദികകെ രംഗത്ത്. ഭൗതികമായൊരു രൂപത്തിലല്ല കാവേരിയെ വർഷങ്ങളായി ജനങ്ങൾ ആരാധിക്കുന്നത് അതിനാൽ ഇത്തരത്തിലുള്ലൊരു നീക്കം വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് ഫോറം വ്യക്തമാക്കി. 1200 കോടിയുടെ ബൃഹത്തായ പദ്ധതിക്കാണ് സർക്കാർ മദർ കാവേരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read More