ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഒരു ഫേസ്ബുക് കൂട്ടായ്മയിൽ നിന്നും പരിചയപെട്ടു പിരിയാൻ പറ്റാത്ത രീതിയിൽ ഉറ്റ സുഹൃത്തുക്കൾ ആയ 12 പേർ. അവരെ സപ്പോർട്ട് ചെയ്യാൻ ആയിരത്തോളം വരുന്ന ബെംഗളൂരു മലയാളികളും. ആദ്യം അവർ #b2root എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് ആന്‍ഡ് മീഡിയ കമ്പനി ഉണ്ടാക്കി. ആദ്യത്തെ പരിപാടി കഴിഞ്ഞപ്പോൾ കിട്ടിയ പ്രതികരണങ്ങൾ അവർക്ക് വീണ്ടും മുന്നോട്ടു പോകാൻ ഊർജം പകർന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളുമായി പലരും വന്നു. പിന്നെ നാടൻ പാട്ടു കലാകാരന്മാരെ കൂട്ടിയിണക്കി ചെമ്പട എന്ന…
Read MoreDay: 15 November 2018
പത്ത് ഒഴിഞ്ഞ കവര്‍ നല്‍കൂ, ഒരു പാക്കറ്റ് ന്യൂഡില്‍സ് നേടൂ!
സൂപ്പുകളുടേയും സോസുകളുടേയും ഇന്‍സ്റ്റന്റ് നൂഡില്സിന്റെയുമൊക്കെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡാണ് മാഗി. മാഗി നൂഡില്‍സിലൂടെയാണ് മാഗി ഫുഡ് ബ്രാന്‍ഡ് ഏറെ പരിചിതമാകുന്നത്. ഡ്രൈ സൂപ്പ്, നൂഡില്‍സ്, സോസ് എന്നിവയുടെ വിപണനത്തിലൂടെയാണ് മാഗി ലോകോത്തര ബ്രാന്‍ഡായി മാറുന്നത്. എന്നാല്‍, ഇടയ്ക്കെപ്പോഴോ മാഗിയ്ക്ക് തങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. മായം കലര്‍ന്നിട്ടുണ്ടെന്ന വ്യാജ വാര്‍ത്ത മാഗിയെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായി മാഗി പുറത്തിറക്കിയ പുതിയ പ്രചാരണമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മാഗിയുടെ വരവ്. മാഗിയുടെ പത്ത്…
Read Moreട്രെയ്ലർ: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍
അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. ‘നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു… നിങ്ങൾക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്’ – ട്രെയിലര്‍ പങ്ക് വെച്ചുക്കൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. ജയരാജ് മിത്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടയിരുന്നു. സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവര്മായിരുന്നു ടീസറിലുണ്ടായിരുന്നത്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും,…
Read Moreഫേസ്ബുക്കിൽ നിങ്ങൾ ഇടുന്ന പ്രൊഫൈൽ പിക്ചറിന് ലൈക്ക് കൂട്ടാനുള്ള ഒരു സൂത്രം.
വലുപ്പ ചെറുപ്പമില്ലാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്. ഫേസ്ബുക്കിൽ പലപ്പോഴായി പ്രൊഫൈൽ പിക്ചർ മാറ്റുകയും എവിടെയെങ്കിലും ട്രിപ്പ് പോയാലോ കൂട്ടുകാരോടൊത്തു സിനിമക്കു പോയാലോ ഉടനെ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഫോട്ടോയിൽ എത്ര ലൈക് കിട്ടി ആരൊക്കെ ലൈക് അടിച്ചു എന്നു പലപ്പോഴായി നമ്മൾ നോക്കാറുണ്ട് .ചിലപ്പോ പ്രതീക്ഷിക്കുന്ന ലൈക് കിട്ടില്ല അതുമല്ലെങ്കിൽ നമ്മൾ പ്രതീക്ഷിച്ച ആൾ ലൈക് അടിച്ചിട്ടുണ്ടാവില്ലയായിരിക്കും .ലൈക് കൂട്ടാനായി നമ്മൾ സാധാരണയായി ഫ്രണ്ട്സ്-നെ ടാഗ് ചെയ്യാറുണ്ട് . ടാഗ് ചെയ്യുകയാണെങ്കിൽ നമ്മുടെ ഫോട്ടോ ഫ്രണ്ട് ന്റെ ടൈംലൈനിയിൽ…
Read Moreമോഡിയുടെ പട്ടേല്‍ പ്രതിമക്ക് പിന്നാലെ കുമാരസ്വാമിക്കും ബാധിച്ചു പ്രതിമയുടെ “അസുഖം”;കാവേരി നദി തങ്ങളുടെ സ്വന്തമാണ് എന്ന് സ്ഥാപിക്കാന്‍ 125അടി ഉയരത്തില്‍ “കാവേരിമാതാ” പ്രതിമ വരുന്നു;400ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സമുച്ചയത്തിന്റെ ചെലവ് 1200 കോടി.
ബെംഗളുരു: ഇത് പ്രതിമയുടെ കാലം ലോകത്തിലെ ഏറ്റവും വലിയ പ്രതിമ രാജ്യത്തിന്റെ ഉരുക്ക് മനുഷ്യന് എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് സമീപം ഉത്ഘാടനം ചെയ്യപ്പെട്ടത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആയിരുന്നു.ലക്ഷക്കണക്കിന് സഞ്ചാരികള്‍ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട് എന്നും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ട് എന്നുമാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. സര്‍ദാര്‍ പട്ടേലിന്റെ(597 അടി) ഏകതാ പ്രതിമയുടെ നിര്‍മാണത്തെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ വന്ന മറ്റൊരു പ്രതിമാ വാര്‍ത്തയാണ് 696 അടി ഉയരം വരുന്ന മുംബൈയിലെ കടലിലെ കൃത്രിമ ദ്വീപില്‍…
Read Moreശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പൊളിഞ്ഞു;യുഡിഎഫ് എന്ഡിഎപ്രതിനിധികള് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്നം…
Read Moreസിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പൊള്ളലേറ്റു
ബെംഗളുരു: ഹാരോഹള്ളിയിലെ ഫാക്ടറിയിൽ സിലിണ്ടർ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു. അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഒാക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിക്ടോറിയആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More100 അടി ഉയരത്തിൽ അഭിമാനമായി ദേശീയപതാക പാറിപ്പറക്കും
ബെംഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ദേശീയ പതാക സ്ഥാപിക്കും. എ വൺ കാറ്റഗറിയിൽ പെടുന്ന മജെസ്റ്റിക്, യശ്വന്ത്പുര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് 100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കുക. ആർപിഎഫിനാണ് ദേശീയപതാകയുടെ പരിപാലന ചുമതല.
Read Moreനടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രുതി ഹരിഹരൻ രംഗത്ത്
ബെംഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെംഗളുരുവിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.
Read Moreകൃഷിമേള ആരംഭിച്ചു: ഇന്ന് മുതൽ 18 വരെ പ്രദർശനം
ബെംഗളുരു: കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനായി ബെംഗളുരു കൃഷിമേള തുടങ്ങി. യൂണിവേഴ്സിറ്റി ഒാഫ് അഗ്രികൾച്ചറൽ സയൻസ്, ബെംഗളുരു കേന്ദ്രം ഒരുക്കുന്ന സ്ററാളിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള പ്രദർശനത്തിൽ 600 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
Read More