പത്ത് ഒഴിഞ്ഞ കവര്‍ നല്‍കൂ, ഒരു പാക്കറ്റ് ന്യൂഡില്‍സ് നേടൂ!

സൂപ്പുകളുടേയും സോസുകളുടേയും ഇന്‍സ്റ്റന്‍റ് നൂഡില്‍സിന്‍റെയുമൊക്കെ ഒരു ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡാണ് മാഗി. മാഗി നൂഡില്‍സിലൂടെയാണ് മാഗി ഫുഡ് ബ്രാന്‍ഡ് ഏറെ പരിചിതമാകുന്നത്.

ഡ്രൈ സൂപ്പ്, നൂഡില്‍സ്, സോസ് എന്നിവയുടെ വിപണനത്തിലൂടെയാണ് മാഗി ലോകോത്തര ബ്രാന്‍ഡായി മാറുന്നത്.

എന്നാല്‍, ഇടയ്ക്കെപ്പോഴോ മാഗിയ്ക്ക് തങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. മായം കലര്‍ന്നിട്ടുണ്ടെന്ന വ്യാജ വാര്‍ത്ത മാഗിയെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തിരുന്നു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ഇപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായി മാഗി പുറത്തിറക്കിയ പുതിയ പ്രചാരണമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മാഗിയുടെ വരവ്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്‍കിയാല്‍ ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.

പ്ലാസ്റ്റിക്കിനെതിരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു. ലഭിക്കുന്ന കാലി പാക്കറ്റുകള്‍ ഇന്ത്യന്‍ പോലുഷന്‍ കണ്‍ട്രോള്‍ അസോസിയേഷനാകും കൈകാര്യം ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts