ടി​പ്പു ജ​യ​ന്തി: പ്ര​തി​ഷേ​ധം ശ​ക്തം, പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ

ബം​ഗ​ളൂ​രു: പ്ര​തി​ഷേ​ധത്തില്‍ മുങ്ങി ക​ര്‍​ണാ​ട​ക​യി​ല്‍ ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷം.

ടി​പ്പു ജ​യ​ന്തി ആഘോഷത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബി​ജെ​പി​യും സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​മാ​ണ് പ്ര​തി​ഷേ​ധത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത്  ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധത്തെത്തുടര്‍ന്ന് കു​ട​ക്, ശ്രീ​രം​ഗ​പ​ട്ട​ണ, ചി​ത്ര​ദു​ര്‍​ഗ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കു​ട​കി​ല്‍ ടി​പ്പു ജ​യ​ന്തി ഹോ​രാ​ട്ട സ​മി​തി ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇതേതുടര്‍ന്നു കു​ട​കി​ല്‍ ദ്രു​ത​ക​ര്‍​മ​സേ​ന​യ​ട​ക്കം വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

അതേസമയം, ഈ ആഘോഷങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ അനാവശ്യമായി ചിലവഴിക്കുകയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി സജ്ജല്‍ കൃഷ്ണൻ വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു.

‘ടിപ്പു ജയന്തിയുടെ പേരിൽ സര്‍ക്കാര്‍ പൊതുപണം പാഴാക്കുന്നു. ടിപ്പു ഒരു യോദ്ധാവല്ല, അയാൾ നിരവധി ഹിന്ദുക്കളെ കൊന്നിരുന്നു. കൂടാതെ, ക്ഷേത്രങ്ങള്‍ ആക്രമിച്ചു. അങ്ങനെയൊരു വ്യക്തിയ്ക്ക് എന്തിനാണ് ഇത്ര മഹത്വം കല്‍പ്പിക്കേണ്ടത്? ഇത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കുടകിലെ എല്ലാവരും ഈ ആഘോഷങ്ങളെ എതിർക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

എന്നാല്‍ ടിപ്പു ജയന്തി ആഘോഷം മുസ്ലീങ്ങളെ പ്രീതിപ്പെടുത്താനാണെന്നാണ് ബിജെപിയുടെ വാദം.

അ​തേ​സ​മ​യം ടിപ്പു ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി പ​ങ്കെ​ടു​ക്കി​ല്ല. കൂടാതെ, മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് മു​ഖ്യ​മ​ന്ത്രി ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts