ബെംഗളൂരു: വീടില്ലാത്ത നിരവധി പേര് കടത്തിണ്ണകളിലും റോഡ് സൈഡിലും കിടന്നു ഉറങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നഗരത്തില്‍ കുറഞ്ഞത് ഇരുപതു സ്ഥലത്ത് എങ്കിലും അഭയ കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ബി ബി എം പി,ഒന്നര മാസത്തിനു ഉള്ളില്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ ആണ് ശ്രമം.
വീടില്ലാത്ത നൂറു കണക്കിന് ആളുകള്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുമ്പോള്‍ ,അതില്‍ മാസം മൂന്നു പേരെങ്കിലും പ്രതികൂല കാലാവസ്ഥക്ക് എതിരെ മല്ലടിച്ച് മരിച്ചു പോകുന്നതായാണ് കണക്ക്.നിലവില്‍ നഗരത്തില്‍ നാല് അഭയ കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളത് ,എന്നാല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ കണക്കു അനുസരിച്ച് നഗരത്തില്‍ കുറഞ്ഞത് കാല് ലക്ഷത്തോളം ഭവനരഹിതരുണ്ട്.ഇവരുടെ കൃത്യമായ കണക്കിനായി ബെംഗളൂരു മഹാനഗര പലികെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ പദ്ധതി ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.