ഒക്ടോബർ 31-നകം നഗരം മാലിന്യമുക്തമാക്കണമെന്ന് ബി.ബി.എം.പി. യ്ക്ക് ഹൈക്കോടതിയുടെ നിർദേശം.

ബെംഗളൂരു: ഒക്ടോബർ 31-നകം നഗരം മാലിന്യമുക്തമാക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥപ്രസാദിന് നിർദേശം നൽകിയത്.

നഗരത്തിലെ കുഴികൾ നികത്തൽ, കനാൽ നവീകരണം എന്നിവ സംബന്ധിച്ച പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണ് കന്നഡപ്പിറവിക്കുമുമ്പ് മാലിന്യം നീക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ഡൊംളൂർ ക്ഷേത്രത്തിനുമുമ്പിലെ മാലിന്യക്കൂമ്പാരം സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച കോടതി ഉടൻതന്നെ മാലിന്യം നീക്കാൻ നടപടിവേണമെന്ന് ബി.ബി.എം.പി.ക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് 31-നുള്ളിൽ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലെയും മാലിന്യം നീക്കണമെന്നാവശ്യപ്പെട്ടത്. നീക്കിയില്ലെങ്കിൽ കോർപ്പറേഷൻ ഉത്തരവാദിയായിരിക്കുമെന്നും പരസ്യബോർഡുകൾ നീക്കംചെയ്തതിനുശേഷം നഗരം കൂടുതൽ മനോഹരമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

പൊതുതാത്‌പര്യ ഹർജികൾ പരിഗണിക്കവേ ബസുകളിലും ഓട്ടോറിക്ഷകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യം നീക്കുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കോർപ്പറേഷൻ തയ്യാറാകാത്തതിനാൽ പലസ്ഥലങ്ങളിലും തൊഴിലാളികൾ മാലിന്യം ശേഖരിക്കാൻ തയ്യാറാകുന്നില്ല. അതിനാൽ പൊതുജനങ്ങൾ മാലിന്യം വഴിയരികിലും മറ്റും ഇടാൻ നിർബന്ധിതരാവുകയാണ്. മാലിന്യം കുന്നുകൂടുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. ദുർഗന്ധം കാരണം പല സ്ഥലങ്ങളിലും യാത്രചെയ്യാൻപോലും സാധിക്കുന്നില്ല. കോറമംഗല പാസ്പോർട്ട് ഓഫീസിനുസമീപം മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts