സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!

ഫാഷന്‍ ലോകം കീഴടക്കാനായി വ്യത്യസ്തവും പുതുമയാര്‍ന്നതുമായ വസ്ത്രങ്ങള്‍ വിപണിയിലെത്തുക പതിവാണ്.

ഫാഷനബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ തേടിപ്പിടിക്കാന്‍ യുവതലമുറ മുന്നിലുള്ളപ്പോള്‍ ഡിസൈനര്‍മാര്‍ക്ക് അതൊരു പ്രചോദനവുമാണ്. വിസ്മയിപ്പിക്കുന്ന വസ്ത്ര ഡിസൈനുകളുടെ പട്ടികയിലേക്ക് ഇപ്പോള്‍ ഏറ്റവും പുതിയതായി എത്തിയിരിക്കുകയാണ് ക്യൂ ആര്‍ കോഡുകള്‍ പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടുകള്‍.

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കൂടി ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ ഇത്തരം ടീ ഷര്‍ട്ടുകളില്‍ പറയാനുള്ള കാര്യങ്ങള്‍ ക്യൂ ആര്‍ കോഡ് ചെയ്ത് വെക്കാം. ഈ ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്തുന്നവര്‍ക്ക് സന്ദേശം അറിയാം.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഒരു സമയത്തെ പ്രത്യേകതക്കനുസരിച്ച് നിങ്ങളുടെ അഭിപ്രായമോ, ആശയങ്ങളോ പറയാന്‍ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാം. ഇനി ഇവയെക്കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സേവനങ്ങളോ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഹാഷ് ടാഗിലൂടെ പരസ്യം ചെയ്യുകയും ചെയ്യാം.

കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ടീവായി നില്‍ക്കുന്ന ആ പേജിന്‍റെ ലിങ്കോ ഹാഷ് ടാഗോ പ്രിന്‍റ് ചെയ്യാനും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts