ചരിത്ര സംഭവം! മലകയറി മോഡല്‍ രഹന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും.

പമ്പ: പതിനെട്ടാം പടി കയറാൻ ഇരുമുടി കെട്ടുമായി മല ചവിട്ടുന്നത് രഹ്ന ഫാത്തിമ. കൊച്ചിക്കാരി സന്നിധാനത്തേക്ക് പോകുന്നത് കറുത്ത വസ്ത്രം അണിഞ്ഞാണ്. ബിഎസ് എൻ എൽ ജീവനക്കാരി സന്നിധാനത്ത് എത്തിയാൽ അയ്യപ്പ ദർശനത്തിന് അനുവദിക്കേണ്ടി വരും. ഹൈദരാബാദിലെ മോജോ ടിവി ലേഖികയ്ക്കൊപ്പം യാത്ര ചെയ്യുന്നത് കിസ് ഓഫ് ലൗ സമരത്തിലൂടെ പ്രസിദ്ധയായ സാമൂഹിക പ്രവർത്തകയെന്നത് പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കനത്ത സുരക്ഷയിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക് പോകുമ്പോൾ തടയാൻ ഭക്തരും തയ്യാറായി നിൽക്കുകയാണ്. ഇതോടെ സന്നിധാനം വീണ്ടും സംഘർഷത്തിലേക്ക് പോവുകയാണ്.

ശബരിമലയിൽ ഏത് പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാൻ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടോയ്ക്ക് ചില്ലറ തെറിവിളിയൊന്നുമല്ല രഹ്ന കേൾക്കേണ്ടി വന്നത്. എന്നാൽ ഫോട്ടോ ഇട്ടതിന് പിന്നാലെ തനിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മറ്റൊരു പോസ്റ്റിൽ വിവരിക്കുകയാണ് രഹ്ന ഫാത്തിമ. ഇതേ രഹ്നയാണ് ഇരുമുടി കെട്ടുമായി മലകയറുന്നത്. ഇത് പ്രതിഷേധങ്ങൾക്ക് പുതിയ തലം നൽകും.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

രഹ്നാ ഫാത്തിമയാണ് മല ചവിട്ടുന്നതെന്ന വിവരം പൊലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഹൈദരാബാദിലെ യുവ വനിതാ മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം രഹ്നാ ഫാത്തിമയേയും മല ചവിട്ടാൻ അനുവദിക്കുകയായിരുന്നു. ഏറെ വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുള്ള രഹ്ന മല ചവിട്ട് പതിനെട്ടം പടി കയറാനുള്ള ആദ്യ യുവതിയാകാനുള്ള ശ്രമത്തിലാണ്. ഇത് ഭക്തർ ഏത് വിധേനയെടുക്കുമെന്നത് ഇനിയും വ്യക്തമല്ല. ഇന്ന് രാവിലെ ക്ഷേത്രത്തിൽ ഭക്തർ കുറവാണ്. പ്രതിഷേധക്കാരുമില്ല. ഇത് മനസ്സിലാക്കിയാണ് സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരളാ പൊലീസ് സന്നദ്ധമാകുന്നത്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ പിൻബലത്തിലാണ് ഇരുമായുള്ള യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts