പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ബിഎംഎഫ് ഒരുക്കുന്ന”നെഞ്ചോരം” ദൃശ്യവിരുന്നിന് ഇനി രണ്ടു നാൾ മാത്രം.

ബെംഗളൂരു : നഗരത്തിലെ സേവനതല്പരരായ യുവാക്കൾ മൊത്തം ഇതിനകം നെഞ്ചോടു ചേർത്ത ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “നെഞ്ചോരം 2018” ഇതിഹാസക്കുതിപ്പിന്‌ തയ്യാറെടുക്കുകയാണ്.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ബിഎംഎഫ് എന്ന സംഘടനയുടെ ഒരുപറ്റം സന്നദ്ധ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന ഒരു മെഗാ ഷോ ആയാണ് നെഞ്ചോരം വിലയിരുത്തപ്പെടുന്നത്.ഇവന്റ് മാനേജ്മെൻറ് ടീമുകളുടെ തള്ളിക്കയറ്റവും അമിത പരസ്യവും ഒന്നും ഇല്ലാതെ തന്നെ ബെംഗളൂരു മലയാളി മനസ്സുകളിലേക്കെത്താൻ നെഞ്ചോരത്തിനായി.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ബിഎംഎഫ് പ്രവർത്തകരാണ് ഓരോ ടീമിലും കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഔട്ട് സോഴ്സ് ചെയ്ത പ്രൊഫെഷണൽസ് ആരും തന്നെയില്ല. ഇതു പോലെ ഒരു മെഗാഷോ ഇതുവരെ നടത്തി പരിചയമില്ലാതിരുന്നിട്ടും തികഞ്ഞ പ്രൊഫെഷനലുകളെപ്പോലെയാണ് ഓരോരുത്തരും നെഞ്ചോരത്തിന്റെ വിജയത്തിനായി അദ്ധ്വാനിക്കുന്നത്. ഞങ്ങൾ കണ്ട ഓരോ മുഖങ്ങളിലും ആ ആത്മവിശ്വാസം സ്ഫുരിച്ചു നിന്നിരുന്നു.

എല്ലാം ഇതിനകം സെറ്റായിക്കഴിഞ്ഞു. ബിഎംഎഫ് പ്രവർത്തകർ ആവേശത്തിലാണ്!

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

രണ്ട് നാളുകൾക്കപ്പുറമുള്ള നെഞ്ചോരത്തിനായി ബെംഗളൂരു മലയാളികൾആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts