മൈസൂരു: ഹുൻസൂർ-മൈസൂർ സംസ്ഥാനപാതയിലെ ഹിങ്കൽ മേൽപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കുടക്, ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള പ്രധാന പാതയിൽ ഹിങ്കൽ ജംക്‌ഷനിലാണ് 19.80 കോടിരൂപ ചെലവിൽ മേൽപാലം നിർമിച്ചത്. മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി നിർമിക്കുന്ന പാലം ദസറയ്ക്ക് മുന്നോടിയായി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം തുറന്ന്കൊടുക്കുന്നതോടെ കണ്ണൂർ, തലശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഗതാഗതകുരുക്കിൽപെടാതെ മൈസൂരു നഗരത്തിലെത്താൻ സാധിക്കും.
Read MoreMonth: September 2018
രാജ്യത്ത് റോഡപകടങ്ങളുടെ എണ്ണത്തിൽ കർണാടക മൂന്നാമത്
ബെംഗളൂരു: 2017 മുതൽ 2018 മാർച്ച് വരെ 42,542 അപകടങ്ങൾ ഉണ്ടായതിൽ 10,609 പേരാണ് കർണാടകയിൽ മരിച്ചതെന്നു കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ കണക്കിൽ പറയുന്നു. 52,961 പേർക്കാണ് പരുക്കേറ്റത്. 565 സ്ഥിരം അപകടമേഖലകളാണ് 30 ജില്ലകളിലായി കണ്ടെത്തിയത്. ഹെയർപിൻ വളവുകൾ കൂടുതലുള്ള പശ്ചിമഘട്ട മലനിരകളിലെ റോഡുകളിലാണ് പത്തുശതമാനം അപകടങ്ങൾ സംഭവിക്കുന്നത്. റോഡപകടങ്ങളുടെ എണ്ണത്തിൽ തമിഴ്നാടും മധ്യപ്രദേശുമാണ് മുന്നിൽ.
Read Moreകഞ്ചാവ് വിൽപനയ്ക്കിടെ എൻജിനീയറിങ് വിദ്യാർഥി അടക്കം അഞ്ചു പേർ പിടിയിൽ
ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലെ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും ബെള്ളാരി സ്വദേശിയുമായ ജി.ശ്രേയസ് (20), വിശാഖപട്ടണം സ്വദേശികളായ എ.ലക്ഷ്മണൻ (23), മണിക്ഠൻ (22), അന്നസന്ദ്രപാളയയിൽ താമസിക്കുന്ന സൈഫുള്ള പാഷ (32), രാജാജിനഗർ സ്വദേശി എസ്.ശിവപ്രസാദ് (25) എന്നിവരെയാണ് കഞ്ചാവ് വിൽപനയ്ക്കിടെ കോറമംഗല പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു. കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് ഇവർ. ലഹരിക്ക് അടിമയായ ശ്രേയസ് പണം കണ്ടെത്താൻ വേണ്ടിയാണ് രണ്ട് മാസം മുൻപ് കഞ്ചാവ് വിൽപന ആരംഭിച്ചതെന്നു സൗത്ത് ഡെപ്യൂട്ടി കമ്മിഷണർ എം.ബി ബോറലിംഗയ്യ പറഞ്ഞു.
Read Moreഇന്ധന വില വർധന; ബസ് ചാർജ് കൂടുന്നു, വെബ് ടാക്സി ചാർജ് വർധിപ്പിക്കാൻ സാധ്യത, നാട്ടിൽ പോകാൻ ചെലവ് കൂടും…
ബെംഗളൂരു: പുതിയ നിരക്ക് ഈയാഴ്ച നിലവിൽ വന്നേക്കും. സംസ്ഥാനത്ത് ബസ് ചാർജ് 18% വരെ കൂട്ടുമെന്നു ഗതാഗത മന്ത്രി ഡി.സി.തമ്മണ്ണ. കർണാടക ആർടിസി, ബിഎംടിസി എന്നിവ ഉൾപ്പെടെ നാലു ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും വർധന ബാധകമാണ്. ഇന്ധന വില വർധനയെ തുടർന്നു കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാൽ ബസ് നിരക്കു കൂട്ടണമെന്നു വിവിധ കോർപറേഷനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബിഎംടിസി നിരക്കുയരുന്നതു നഗരവാസികളെയും വലയ്ക്കും. ഇന്ധനവില കൂടിയ സാഹചര്യത്തിൽ യാത്രക്കൂലി കൂട്ടണമെന്നു ബെംഗളൂരുവിലെ വെബ്ടാക്സി ഡ്രൈവേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനാന്തര കരാർ അനുസരിച്ച് കർണാടക ആർടിസിയുടേതിന് ആനുപാതികമായി ഇവിടേക്കു സർവീസ് നടത്തുന്ന കേരള ആർടിസി…
Read Moreനഗരത്തിൽ ബന്ദ് സമ്പൂർണം;ബിഎംടിസി, കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല;മെട്രോയിൽ വൻ തിരക്ക്;സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തുന്നു.
ബെംഗളൂരു :കോൺഗ്രസ് പാർട്ടിയും മറ്റ് പല സംഘടനകളും ചേർന്ന് ഇന്ധനവില വർദ്ധനക്കെതിരെ നടത്തുന്ന ഭാരത ബന്ദ് നഗരത്തിൽ സമ്പൂർണം. ബി എംടി സി യും കെ എസ് ആർ ടി സി യും സർവ്വീസ് നടത്തുന്നില്ല. മെട്രോ സർവീസ് നടത്തുന്നുണ്ട്. വളരെ കുറച്ച് ഒട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്, ഓല ,ഊബർ ടാക്സികളും സർവീസ് നടത്തുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ തന്നെ അവധി നൽകിയിരുന്നു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ട്. നഗരത്തിലെ പ്രധാന ട്രാഫിക് ബ്ലോക്കുകളുണ്ടാവാറുള്ള സിൽക്ക്…
Read Moreസ്കൂളുകൾക്ക് അവധി, ബി എം ടി സി, കെഎസ്ആആർടിസി ബസുകൾ ഓടില്ല ;ബന്ദ് നഗരത്തെ ബാധിക്കുന്നതെങ്ങിനെ? കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം.
ബെംഗളുരു : ഇന്ധന വില വർദ്ധവിനെതിരെ കോൺഗ്രസ് അSക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ച ബന്ദ് ജനജീവിതത്തെ ബാധിക്കാൻ സാദ്ധ്യത. നഗരത്തിലെ ഭൂരിഭാഗം സ്കൂളുകളും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചില സ്വകാര്യ കമ്പനികൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ,കഴിയുമെങ്കിൽ വരാനാണ് ചില സ്വകാര്യ കമ്പനികൾ ജീവനക്കാരെ അറിയിച്ചത്. ബി എംടി സി യിലെയും കെ എസ് ആർ ടി സി യിലെയും ജീവനക്കാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബസുകൾ സർവ്വീസ് നടത്തുമോ എന്നത് രാവിലെ മാത്രമേ അറിയാൻ കഴിയൂ. മെട്രോയും ലോക്കൽ ട്രെയിനുകളും സർവ്വീസ് നടത്തും…
Read Moreവെള്ളപ്പൊക്ക സമയത്ത് നവമാധ്യമങ്ങള്‍ നടത്തിയത് മാതൃകാ പരമായ പ്രവര്‍ത്തനം:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവമാധ്യമ കൂട്ടായ്മകൾ നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓൾ ഇന്ത്യാ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് പുറത്തിറക്കിയ ആംബുലൻസിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയുമുള്ള നൻമകളെ ആവാഹിച്ചെടുക്കാൻ നവമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. ഈ രംഗത്ത് കെ.എം.സി.സി. നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വി.കെ. നാസർ ഹാജി, ഷംസുദ്ദീൻ അനുഗ്രഹ, അബ്ദുല്ല മാവള്ളി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത…
Read Moreമനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ചരിത്ര ദൌത്യം കാണികളെ ആകര്‍ഷിക്കുന്നു.
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ദൗത്യത്തെ അടുത്തറിയാം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പേടകത്തെയും റോക്കറ്റിനെയും അടുത്തറിയാം. ബെംഗളൂരുവിൽ ആരംഭിച്ച സ്പേസ് എക്സ്‌പോയിലെത്തുന്നവരെ കൂടുതൽ ആകർഷിക്കുന്നതും ഗഗൻയാനെക്കുറിച്ചുള്ള പ്രദർശനമാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം 2022-ൽ നടത്താനാണ് തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ. ദൗത്യത്തിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂൾ പരീക്ഷണം വിജയിച്ചതോടെയാണ് ഗഗൻയാൻ പദ്ധതിക്ക് വേഗംകൂടിയത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഐ.എസ്.ആർ.ഒ. ക്രൂ മൊഡ്യൂൾ സജ്ജമാക്കിയത്. പേടകത്തെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം സുരക്ഷിതമായി ഭൂമിയിലെത്തിക്കുകയായിരുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന…
Read Moreഎയര്‍ ഇന്ത്യ വിമാനം മാലിയിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി; ഒഴിവായത് വന്‍ ദുരന്തം
മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്റെ ടയറിന്റെ കാറ്റുപോയതോടെ വിമാനം നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വിമാനം കെട്ടിവലിച്ചാണ്…
Read Moreരണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിച്ചത് 25000 പേർ!
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്ഭവൻ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. രണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിക്കാനെത്തിയത് 25,000 പേർ. ഗവർണർ വാജുഭായ് വാലയുടെ നിർദേശപ്രകാരമാണ് പൊതുജനങ്ങൾക്കായി രാജ്ഭവന്റെ കവാടങ്ങൾ ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ആറു വരെ തുറന്നത്. ബ്രിട്ടിഷ് നിർമിത കാലത്തെ ബംഗ്ലാവും പൂന്തോട്ടവുമാണ് ഏറെ പേരെ ആകർഷിച്ചത്.
Read More