ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍!

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഓടുന്ന  ലോകത്തെ ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. വടക്കന്‍ ജര്‍മനിയിലെ 100 മീറ്റര്‍ റെയില്‍ പാതയിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യ സര്‍വ്വീസ് നടത്തിയത്. ഒറ്റത്തവണ ആവശ്യമായ ഇന്ധനം നിറച്ചാല്‍ 1000 കിലോമീറ്റര്‍ ദൂരം വരെ നിഷ്പ്രയാസം പിന്നിടാന്‍ സാധിക്കുന്ന ഈ ട്രെയിന്‍ നിര്‍മ്മിച്ചത് ഫ്രഞ്ച് ട്രെയിന്‍ നിര്‍മ്മാതാക്കളായ അല്‍സ്‌ടോമാണ്. നിലവിലെ ഡീസല്‍ ട്രെയിനുകള്‍ക്ക് സമാനമായ രണ്ട് ട്രെയിനുകളാണ് കമ്പനി ഇത്തരത്തില്‍ ജര്‍മ്മനിക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഡീസല്‍ ട്രെയിന്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമാണ് ജര്‍മനിയുടെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍…

Read More

ടോവിനോ; ‘ഒരു കുപ്രസിദ്ധ പയ്യന്‍’

ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍റെ’ ട്രെയിലര്‍ പുറത്ത്. ഒഴിമുറി എന്ന ചിത്രത്തിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, നെടുമുടി വേണു, ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ…

Read More

കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു;18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി.

ബെംഗളൂരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. 18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് വ്യക്തമാക്കിയാണ്  ഈറോഡ് ജില്ലാകോടതി ഉത്തരവ്. രണ്ടായിരം ജൂലൈ മുപ്പതിനാണ് രാജ്കുമാറെ വീരപ്പന്‍ തട്ടികൊണ്ട് പോയത്.108 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം സാധ്യമായത്.വിരപ്പനും കൂട്ടാളികളായ ഗോവിന്ദനും രംഗസ്വാമിയും പ്രത്യേക പൊലീസ് സംഘത്തിന്‍റെ വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടിരുന്നു.രാജ്കുമാര്‍ 2006 ഏപ്രിലിലും അന്തരിച്ചു. തലവാടിയിലെ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നത്. രാജ്കുമാറിനെ…

Read More

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നവംബർ മൂന്നിനു നടത്താനിരിക്കുന്ന ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ തയാറെടുപ്പുകൾ നടക്കുന്നതിനിടെ, പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ. കഴിഞ്ഞ പുതുവർഷ രാവിൽ ഇതേ വേദിയിൽ ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പേരിൽ നൃത്തപരിപാടി നടത്താൻ തയാറെടുപ്പുകൾ നടത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇടപെട്ട് അനുമതി നിഷേധിച്ചിരുന്നു. സണ്ണി ലിയോണിന് വേദിയൊരുക്കിയാൽ വൻപ്രതിഷേധത്തിന് സർക്കാർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു. സംഗീത സംവിധായകൻ രഘുദീക്ഷിത്തിന്റെ ഗാനമേളയ്ക്കൊപ്പമാണ് സണ്ണി ലിയോൺ…

Read More

നമ്മ മെട്രോ സ്റ്റേഷനുകളിൽ രാത്രി പത്തിനുശേഷം പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാക്കി ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം

ബെംഗളൂരു: കബൺ പാർക്ക്, വിധാൻസൗധ, കെആർ മാർക്കറ്റ്, നാഷനൽ കോളജ് സ്റ്റേഷനുകളിലാണു രാത്രി പത്തിനുശേഷം യാത്രക്കാർക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും ഒരു കവാടം മാത്രമാക്കി ചുരുക്കിയത്. തിരക്കു കുറവുള്ള സ്റ്റേഷനുകളിൽ മാത്രമാണു പുതിയ പരിഷ്കാരമെന്നാണു ബിഎംആർസിഎൽ അധികൃതർ പറയുന്നത്. കബൺ പാർക്ക് സ്റ്റേഷനിൽ ബിഎസ്എൻഎൽ ഓഫിസ്, ചിന്നസ്വാമി സ്റ്റേഡിയം പ്രവേശന കവാടങ്ങൾ മാത്രമാണു തുറക്കുന്നത്. എച്ച്എഎൽ ഭാഗത്തേക്കുള്ള കവാടം ഒൻപതിന് അടയ്ക്കും. ഇതോടെ തിരക്കേറിയ കബൺ റോഡ് മുറിച്ചു കടന്നു വേണം സ്റ്റേഷനിലെത്താൻ.

Read More

കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുക്കും

ബെംഗളൂരു: കേരളത്തിലേതിനു സമാനമായി കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുത്താൽ ഇവർക്കു ദിവസേന കമ്മിഷൻ ഇനത്തിൽ 6000 മുതൽ 8000 രൂപ വരെ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമേ മൈസൂരുവിലെ കൗണ്ടറും കുടുംബശ്രീ ഏറ്റെടുക്കും. ഇവിടെനിന്നുള്ള ബസുകളിലെ ടിക്കറ്റ് വിൽപന കാര്യക്ഷമമാക്കുകയാണു ലക്ഷ്യമെന്ന് എം‍ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. കുടുംബശ്രീക്കു ടിക്കറ്റ് വിൽപനയുടെ ചുമതല മാത്രമേ ഉണ്ടാകൂ. ബസുകളുടെ സമയക്രമവും സർവീസുകളുമെല്ലാം ജീവനക്കാർ കൈകാര്യം ചെയ്യും. സ്വകാര്യ ഫ്രാഞ്ചൈസികളെ ടിക്കറ്റ് വിൽപന ഏൽപ്പിച്ചാൽ 5% കമ്മിഷൻ നൽകണം. കുടുംബശ്രീക്കു പരമാവധി നാലു ശതമാനമാണു കമ്മിഷൻ. പരിശീലനം കഴിഞ്ഞാലുടൻ കുടുംബശ്രീ റിസർവേഷൻ കൗണ്ടറുകൾ…

Read More

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍ പെട്ടു;രണ്ടു വയസ്സുകാരി മകള്‍ മരിച്ചു.

തിരുവനന്തപുരം: കാർ അപടകത്തിൽ അതീവ ഗുരുതര പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണ മരണം. രണ്ടു വയസ്സുകാരി തേജസ്സ്വി ബാലയാണ് മരിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ കൺമണിയാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാർ യാത്രയ്ക്കിടെ മരണത്തെ പുൽകിയത്. 15 വർഷത്തോളമുള്ള കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കു മൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. എന്നാൽ ആ കുഞ്ഞിനെ ക്ഷേത്ര ദർശനത്തിന് ശേഷം തിരികെ മടങ്ങവേ കാർ അപകടത്തിന്റെ രൂപത്തിൽ ദൈവം തന്നെ തിരികെ വിളിക്കുകയായിരുന്നു. അതേസമയം മകളുടെ മരണ വാർത്ത അതിതീവ്ര പരിചരണ വിഭാഗത്തിൽ…

Read More

നഗരത്തിലെ നിർദിഷ്ട ആകാശപാതക്ക് വേണ്ടി മുറിച്ചു മാറ്റേണ്ടി വരുന്നത് 3800 മരങ്ങള്‍;ചെലവ് ഇരുപതിനായിരം കോടിക്ക് അടുത്ത്!

ബെംഗളൂരു: നഗരത്തിലെ നിർദിഷ്ട ആകാശപാത (elevated corridor) പദ്ധതിക്ക് വേണ്ടിവരിക 19,265 കോടിരൂപയെന്ന് കണക്ക്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട 140.5 ഏക്കർ സ്ഥലത്തിന്റെ വില ഉൾപ്പെടാതെയാണിത്. ഇതോടൊപ്പം 1130 കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരും. ഇവയിൽ ഭൂരിഭാഗവും വാണിജ്യ സ്ഥാപനങ്ങളാണ്. ഇവ ഏറ്റെടുക്കുന്നതിന് ആവശ്യമായിവരുന്ന ചെലവ് കണക്കാക്കിവരുന്നതേയുള്ളു. എന്നാൽ നഗരത്തിൽ വർഷങ്ങളായി റോഡ് നവീകരണത്തിനുപോലും സ്ഥലമേറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതി 2016 മുതലാണ് സജീവ ചർച്ചയാകുന്നത്. 102 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ സാധ്യതാ പഠനത്തിനുശേഷം നിർമാണച്ചെലവായി കണക്കാക്കിയത് 14,539 കോടിരൂപയാണ്. അനുബന്ധ റോഡുകളും മറ്റുസൗകര്യങ്ങളും നിർമിക്കാനുള്ള…

Read More

നഗരത്തിൽ ഈ ആഴ്ച കനത്ത പേമാരിക്ക് സാദ്ധ്യത;വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വിഭാഗവും കർണാടക ദുരന്ത നിരീക്ഷണ വിഭാഗവും (KSNDMC) അറിയിച്ചത് പ്രകാരം നഗരത്തിൽ അടുത്ത ഒരാഴ്ച കനത്ത മഴക്ക് സാദ്ധ്യത. ഇതുമായി ബന്ധപ്പെട്ട മുൻകരുതലുകൾ എടുക്കാൻ ബിബി എം പിയോട് നിർദ്ദേശിച്ചു. വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി KSNDMC കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. യശ്വന്ത്പുര റയിൽവേ സ്റ്റേഷൻ ഏരിയ, ലഗ്ഗരേ, മൂടുൽ പാളയ, ബൊമ്മനഹള്ളി സോണിലെ മുനിറെഡ്ഡിലേഔട്ട്, ബിസ്മില്ലാ നഗർ, മാരുതി നഗർ, മാഗഡി റോഡ് പോലീസ് സ്റ്റേഷൻ ഏരിയ എന്നിവയാണ് സൗത്ത് സോണിലെ സ്ഥലങ്ങൾ. ഈസ്റ്റ് സോണിൽ…

Read More
Click Here to Follow Us