ടോവിനോ; ‘ഒരു കുപ്രസിദ്ധ പയ്യന്‍’

ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍റെ’ ട്രെയിലര്‍ പുറത്ത്. ഒഴിമുറി എന്ന ചിത്രത്തിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, നെടുമുടി വേണു, ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ കള്ളൻ എന്നാണ് ട്രെയിലറില്‍‌ നിന്ന് മനസ്സിലാകുന്നത്. വി സിനിമാസിന്‍റെ ബാനറിൽ ടി.എസ്. ഉദയനും എ.എസ് മനോജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ ഹിറ്റായി കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us