മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അജിത്ത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം. 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ. നായകനെന്ന…
Read MoreMonth: August 2018
കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു; കൂടുതല്‍ കേന്ദ്ര സേനയെത്തും
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പി. കെ സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദുരന്തനിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തും. 30 പേരുടെ മിലിറ്ററി എന്‍ജിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോട്ടെത്തി. പൂനെയില്‍നിന്നും ഭോപ്പാലില്‍നിന്നും 50 പേരടങ്ങുന്ന രണ്ടു ഗ്രൂപ്പ് സംഘവും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഉരുള്‍പ്പൊട്ടലുകള്‍ തുടരുകയും പലപ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി…
Read Moreനാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദ്ദേശം
കൊച്ചി: ദുരിതം വിതച്ച് കനത്തമഴ തുടരുന്ന കേരളത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ള കേന്ദ്ര നാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുത്. നാവിക സേനാംഗങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്ന് നേരിട്ട് സഹായാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നേവിയുടെ രക്ഷാഭടന്മാര്‍ പ്രവര്‍ത്തിക്കുക. ഭാഷയോ സ്ഥലമോ അറിയാത്ത നാവിക സേനാംഗങ്ങള്‍ നേരിട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വലിയ ആശയക്കുഴപ്പമുണ്ടാകുമെന്നതിനാലാണിതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഇത് ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൂചിപ്പിച്ചു. ദുരിതത്തില്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കാന്‍…
Read Moreപ്രളയം മൂലം റദ്ദാക്കിയതും സമയം പുനക്രമീകരിച്ചതുമായ തീവണ്ടികളുടെ വിവരം.
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 16-08-18നു റദ്ദാക്കിയ തീവണ്ടികള്‍ 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല. 16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. 15-08-18നു ചെന്നൈ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജങ്ഷനില്‍ ഓട്ടം നിര്‍ത്തും. 15-08-18നു…
Read Moreകേരളത്തില്‍ അതീവ ജാഗ്രത; ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലേയും ഇന്നുമായി മാത്രം മരിച്ചത് 37 പേരാണ്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 16, 17…
Read Moreചാലക്കുടിക്കും ആലുവയ്ക്കുമിടയിൽ ട്രൈയിൻ സർവീസ് നിർത്തിവച്ചു;കൊച്ചി മെട്രോ ഓടുന്നില്ല.
കൊച്ചി :പെരിയാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ചാലക്കുടിക്കും ആലുവക്കും ഇടയിലുള്ള ട്രെയിൻ സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചു. റെയിൽവേ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ഇന്നലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടിരിക്കുകയാണ്. മുട്ടം യാർഡിൽ വെളളം കയറിയതിനാൽ കൊച്ചി മെട്രോ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
Read Moreമണ്ണിടിച്ചിലിനെ തുടർന്ന് മാനന്തവാടി, താമരശ്ശേരി ചുരങ്ങൾ വഴിയുള്ള ഗതാഗതം നിരോധിച്ചു.
ബെംഗളൂരു : ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് മാനന്തവാടിയിലെ രണ്ട് ചുരങ്ങളും താമരശ്ശേരി ചുരവും ഇന്നലെ വൈകുന്നേരം മുതൽ അടച്ചു.ഗതാഗതം പൂർണമായും നിരോധിച്ചു.
Read Moreമുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നില അതീവഗുരുതരമായി തുടരുന്നു;പ്രധാനമന്ത്രി സന്ദർശിച്ചു.
ന്യൂഡൽഹി : മുൻപ്രധാനമന്ത്രി അടൽബിഹാരി വാജപേയിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു.AIMS ൽ പ്രവേശിപ്പിക്കപ്പെട്ട വാജപേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചു. അഞ്ചു വർഷത്തിലധികം ഭരണത്തിലിരുന്ന ഏക കോൺഗ്രസീതര പ്രധാനമന്ത്രിയാണ് വാജ്പേയി. മൊറാർജി ദേശായി സർക്കാറിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള വാജ്പേയി ഒരു വാഗ്മി കൂടിയാണ്.
Read Moreകൊച്ചിയിലിറക്കാൻ കഴിയാതെ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ട വിമാനത്തിലെ മലയാളി യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു.
ബെംഗളൂരു : പെരിയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വിമാനം ഇറക്കാൻ കഴിയാതെ വന്ന കൊച്ചി (നെടുമ്പാശേരി) വിമാനത്താവളത്തിലേക്ക് അടുത്തു കൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചില വിമാനങ്ങൾ തിരുവനന്തപുരത്തേക്കും ഗൾഫ് മേഖലയിൽ നിന്നുള്ള ജെറ്റ് എയർവേസിന്റെ വിമാനങ്ങൾ ബെംഗളൂരുവിലേക്കുമാണ് തിരിച്ച് വിട്ടത്. ബെംഗളൂരുവിൽ എത്തിയ 500 ൽ അധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.ജെറ്റ് എയർവേസിന്റെ ഷാർജ, ദോഹ വിമാനങ്ങളിൽ എത്തിയവരായിരുന്നു ഈ യാത്രക്കാർ.ബെംഗളൂരുവിൽ വിമാനം ഇറങ്ങുന്നതിന് മുൻപ് തങ്ങളെ കേരളത്തിലേക്ക് എത്തിക്കാനുള്ള…
Read Moreഉറക്കിയത് രണ്ടു കുഞ്ഞുങ്ങളെ, ഉണര്‍ത്താന്‍ പോയപ്പോള്‍ മൂന്ന്!
നാസിക്: രാത്രിയില്‍ ഉറക്കിയ കുഞ്ഞുങ്ങളെ രാവിലെ ഒന്ന് നോക്കിയപ്പോള്‍ അമ്മ ഞെട്ടിപ്പോയി. കൊതുകു കടിക്കണ്ട എന്നു കരുതി കൊതുകുവലയ്ക്കുള്ളില്‍ ആണ് അമ്മ കുഞ്ഞുങ്ങളെ കിടത്തി ഉറക്കിയത്. രണ്ടു കുഞ്ഞുങ്ങളെ ഉറക്കികിടത്തിയിടത്ത് ഒരാളെ കൂടി കണ്ടപ്പോള്‍ ഒന്ന് കൊതുകു വല ഉയര്‍ത്തി നോക്കിയ അമ്മ ഞെട്ടിത്തരിച്ചു പോയി. രാവിലെ അഞ്ചരയ്ക്ക് മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുന്ന ആള്‍ ആരാന്നോ? മറ്റാരുമല്ല ഒരു പുലിക്കുട്ടി. പേടിച്ചരണ്ട ആ അമ്മ ആത്മ നിയന്ത്രണം കൈവിടാതെ തന്‍റെ മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി. അതിന്ശേഷം അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പുലിക്കുട്ടിയെ പിടിച്ചു.…
Read More