നാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന് നിര്‍ദ്ദേശം

കൊച്ചി: ദുരിതം വിതച്ച് കനത്തമഴ തുടരുന്ന കേരളത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ള കേന്ദ്ര നാവികസേനയുടെ നമ്പറുകള്‍ പ്രചരിപ്പിക്കരുത്.

നാവിക സേനാംഗങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്ന് നേരിട്ട് സഹായാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് നമ്പറുകള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നേവിയുടെ രക്ഷാഭടന്മാര്‍ പ്രവര്‍ത്തിക്കുക. ഭാഷയോ സ്ഥലമോ അറിയാത്ത നാവിക സേനാംഗങ്ങള്‍ നേരിട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വലിയ ആശയക്കുഴപ്പമുണ്ടാകുമെന്നതിനാലാണിതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ഇത് ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൂചിപ്പിച്ചു.

ദുരിതത്തില്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പരുകളിലോ മുഖ്യമന്ത്രിയുടെ ഓഫീസിലോ നേരിട്ട് വിളിക്കാം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ നമ്പര്‍:

04712333812

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts