മൈസൂരു : കനത്ത മഴയില്‍ കാവേരി നിറഞ്ഞു കവിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി …മാണ്ട്യ ജില്ലയിലെ വൃന്ദാവന്‍ ഗാര്‍ഡനും, പക്ഷി സങ്കേതവും ജന സുരക്ഷയെ കരുതി അടച്ചിരിക്കുകയാണ് … കെ ആര്‍ എസ് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഏഴു മണി വരെ ധാരാളം വിനോദ സഞ്ചാരികള്‍ ആയിരുന്നു ഡാമിന്റെ താഴെ നയന മനോഹരമായ ഈ ദൃശ്യത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത് ..എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നത് അതെ സമയം അപകട സാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പ്…
Read MoreMonth: July 2018
വീണ്ടും സെല്‍ഫി ദുരന്തം;ബെംഗളൂരുവിൽനിന്നുള്ള ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ വെള്ളച്ചാട്ടത്തിൽ കാണാതായി.
ബെംഗളൂരു : സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവിൽനിന്നുള്ള ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ വെള്ളച്ചാട്ടത്തിൽ കാണാതായി. രാമനഗര കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ഇവർ വീണത്. ബീദർ സ്വദേശികളായ ഷമീർ റഹ്മാൻ (29), ഭവാനി ശങ്കർ (29) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ബെന്നാർഘട്ട റോഡിലാണ് ഇരുവരും താമസിച്ചിരുന്നത്.ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമിത്, ശ്രീകാന്ത് എന്നീ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാൻ ശ്രമിച്ച ഷമീർ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് ഷമീറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവാനിയും ഒഴുകിപ്പോയതായി…
Read Moreനീണ്ട പതിനാറു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ടു സത്യന്‍ -ശ്രീനി ടീം ഒരുമിക്കുന്നു ..കൂട്ടിനു ഫഹദ് ഫാസിലും …ചിത്രത്തിന്റെ പേര് പങ്കു വെച്ച് സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ..
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ എന്നീ പ്രതിഭകള്‍ മലയാള സിനിമയില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തിയിട്ട് ഏകദേശം മുപ്പത് ആണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു …ഇരുവരുടെയും ലലെട്ടനുമോത്തുള്ള എവര്‍ഗ്രീന്‍ മൂവി നാടോടിക്കാറ്റ് റിലീസ് ചെയ്തത് 1987 ഒരു മേയ് മാസത്തിലായിരുന്നു റിലീസ് ചെയ്തത് ..തുടര്‍ന്ന്‍ അങ്ങോട്ട് ഹിറ്റുകളുടെ ചരിത്രം സൃഷ്ടിച്ച ഈ കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു …ശ്രീനിവാസന്റെ തിരകഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അവസാന ചിത്രം ”യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ” ആയിരുന്നു .. പിന്നീടൊരു ചലച്ചിത്രത്തിന്റെ പണിപ്പുരയില്‍ പല തവണ ഒരുമിക്കാന്‍…
Read Moreഎല്ലാ ഇന്ദിരാ കാന്ടീനുകളിലും അടുത്ത മാസം മുതല്‍ ‘റാഗി മുദ്ധെ’ ലഭ്യമാകും …
ബെംഗലൂരു : റാഗിയുടെ ഉദ്പാദനത്തില്‍ ഏറ്റവും മുന്പന്തിയിലുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക എന്ന് പ്രത്യേകം പറയേണ്ടല്ലോ ….റാഗിയുടെ ഗുണങ്ങള്‍ എത്ര തന്നെ പറഞ്ഞാലും മതിയാവില്ല .. ..കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം ..ഇരുമ്പിന്റെ അംശം വളരെ കൂടുതല്‍ അടങ്ങിയിര്‍ക്കുന്നത് കൊണ്ട് ഹീമോഗ്ലോബിന്‍ കൌണ്ട് കുറഞ്ഞവര്‍ക്ക് ഇത് അത്യുത്തമമാണ് ..പ്രമേഹം ,രക്ത സമ്മര്‍ദ്ധം , ഉദര സംബന്ധമായ അസുഖങ്ങള്‍ക്കടക്കം റാഗി കൊണ്ടുള്ള വിഭവങ്ങള്‍ വളരെ പ്രയോജനം ചെയ്യും …നാരുകള്‍ വളരെയധികം അടങ്ങിയ ഈ ഭക്ഷണത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കന്നട വിഭവം ആണ് ”റാഗി…
Read Moreക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യ വര്‍ഗീയത കളിക്കുന്നു: ഹര്‍ഭജന്‍ സിംഗ്.
ഛണ്ഡീഗഡ്: ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ വര്‍ഗീയതയാണ് കളിക്കുന്നതെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ‘നിങ്ങളുടെ ചിന്ത മാറ്റൂ, രാജ്യം തന്നെ മാറും’ എന്ന ഹാഷ് ടാഗോടെയാണ് ഹര്‍ഭജന്‍ തന്‍റെ പ്രതിഷേധം ട്വീറ്റ് ചെയ്തിരിക്കുന്നത്. അന്‍പതുലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ഹിന്ദു-മുസ്ലിം കളിയാണ് നടക്കുന്നതെന്ന് ഹര്‍ഭജന്‍ പരിഹസിച്ചു. 1991ല്‍ നിലവില്‍ വന്ന ക്രൊയേഷ്യ, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 98ല്‍ ലോകകപ്പ് കളത്തിലിറങ്ങി. ആ വര്‍ഷം തന്നെ സെമിഫൈനലില്‍ വരെയെത്തുകയും ചെയ്തിരുന്നു. ലോകമെങ്ങും ഫുട്ബോള്‍ ആവേശത്തിലായിരുന്നപ്പോള്‍ ഇവിടെ ഹിന്ദു-മുസ്ലിം…
Read Moreകാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ചത് 9 പേര്‍; കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ചത് 9 പേര്‍. കോട്ടയം ജില്ലയില്‍ മാത്രം 3 പേര്‍ മരിച്ചു. കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ ഷിബു അധികാരിയുടെ മൃതദേഹമാണ് നാഗമ്പടം ക്ഷേത്രത്തിനു സമീപം വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. കൊല്ലം ജില്ലയില്‍ മരം തലയില്‍ വീണ് മധ്യവയസ്ക്കന്‍ മരിച്ചു. ചവറ സ്വദേശി ബെനഡിക്റ്റ് ആണ് മരിച്ചത്. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം, ഇടുക്കി…
Read Moreഎട്ട് സംവിധായകര്‍, എട്ട് ചിത്രങ്ങള്‍! അതാണ് ‘വട്ടമേശസമ്മേളനം’
എട്ട് കഥകളിലൂടെ എട്ട് ചിത്രങ്ങള്‍ ചേര്‍ത്ത് ഒറ്റ സിനിമ! വട്ടമേശസമ്മേളനം എന്ന ചിത്രം അങ്ങനെയാണ് നിങ്ങളുടെ മുന്നിലേക്കെത്തുക. സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ രസകരമായ ട്രയിലര്‍ പറയുന്നത്. സാഗര്‍ വി. എ സംവിധാനം ചെയ്യുന്ന വട്ടമേശസമ്മേളനത്തിലെ ആദ്യ ചിത്രം ‘ദൈവം നമ്മോടു കൂടെ’ എന്നതാണ്. ഈ ചിത്രത്തിന്റേതുള്‍പ്പടെ വട്ടമേശ സമ്മേളനത്തിലെ മൂന്ന് ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ വിപിന്‍ ആറ്റ്‌ലിയാണ്. ‘മാനിയാക്ക്’, ‘പ്ര്‍ര്‍’ എന്നീ ചിത്രങ്ങളാണ് വിപിന്‍ രചിച്ച മറ്റ് ചിത്രങ്ങള്‍.…
Read Moreഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍…
ഇന്ത്യയില്‍ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് എക്‌സ് ഓഗസ്റ്റ് മൂന്ന് മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍. ഫേഷ്യല്‍ റെക്കഗനിഷന്‍, പോപ് അപ്പ് ക്യാമറ എന്നി ഫീച്ചറുകളോടെയെത്തുന്ന ഫോണിന് 59.990 രൂപയാണ് വില. ജൂലൈ 25 മുതലാണ് 3730 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്‍റെ ബുക്കിംഗ് ആരംഭിക്കുന്നത്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ പിന്നിലെയും മുന്‍പിലെയും ക്യാമറകള്‍ ദൃശ്യമാകുന്ന പോപ് അപ്പ് ക്യാമറയാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ഡ്യുയല്‍ ക്യാമറയുള്ള ഫോണില്‍ മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറ 25 എംപിയും പിന്നിലെ ക്യാമറ 16 എംപിയും,…
Read Moreറഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്
മോസ്‌കോ: ലോകകപ്പിന്‍റെ ആവേശം കെട്ടടങ്ങി എങ്കിലും റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് റഷ്യന് പ്രസിഡന്റ് പുടിന്‍. ലോകകപ്പ് കാണാനായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുളള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക. ഫാന്‍ ഐഡി ഉള്ള വിദേശികള്‍ക്ക് റഷ്യയില്‍ ഈ വര്‍ഷം എത്രതവണ വേണമെങ്കിലും വിസയില്ലാതെ സന്ദര്‍ശനം നടത്താമെന്ന് പുടിന്‍ പറഞ്ഞു. ലോകകപ്പ്…
Read Moreബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി.
ബെംഗളൂരു : ബിബിഎംപി ശമ്പളം നൽകാതിരുന്നതിനെ തുടർന്നു ജീവനൊടുക്കിയ ശുചീകരണ തൊഴിലാളി സുബ്രഹ്മണിയുടെ കുടുംബത്തിന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര 10 ലക്ഷം രൂപ സഹായധനം കൈമാറി. കഴിഞ്ഞ എട്ടിനാണ് ദത്തത്രേയ ടെംപിൾ വാർഡിലെ പൗരകർമികനായ സുബ്രഹ്മണി ആറുമാസമായി ശമ്പളം ലഭിട്ടില്ലെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും ചൂണ്ടിക്കാട്ടി ജീവനൊടുക്കിയത്.ഭാര്യ കവിതയും സഹോദരി ലേഖയും ചേർന്നു 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.
Read More