ചില പ്രാദേശിക വാര്‍ത്തകള്‍..

ബെംഗളൂരു:  കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ജോൺസൻ പൗലോസ് അധ്യക്ഷത വഹിച്ചു. പി.ജെ.തങ്കച്ചൻ, ഡേവിഡ്സ്, ബെന്നി എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരു : ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക യോഗം 22 വൈകിട്ട് നാലിനു ഗുരു രാഘവേന്ദ്ര നിലയത്തിന് സമീപത്തെ വെൽഫെയർ ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി സനൽകുമാർ പി.പിള്ള അറിയിച്ചു. ഫോൺ: 9900318259.

ബെംഗളൂരു : നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. എം.ഡി.വിശ്വനാഥൻ നായർ, ആർ.വിജയൻ നായർ, പി.എം. ശശീന്ദ്രൻ, എം.എസ്.ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. ∙ നായർ സേവാ സംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തി. പ്രസിഡന്റ് ധനേഷ്കുമാർ, സെക്രട്ടറി മുരളി മോഹൻ നമ്പ്യാർ, ജിതേന്ദ്ര സി.നായർ, വിമല നായർ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ പാരായണവും സർവൈശ്വര്യപൂജയും നടത്തി. ∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണവും സർവൈശ്വര്യപൂജയും നടത്തി. കെ.കെ.നായർ, മുരളീധരൻ നായർ, പങ്കജാക്ഷൻ നായർ, ഇ.ടി.പൊന്നുകുട്ടൻ എന്നിവർ നേതൃത്വം നൽകി.

സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ രാമായണ പാരായണത്തിനു തുടക്കം കുറിച്ചു ജാലഹള്ളി ക്ഷേത്ര സമിതി പ്രസിഡന്റ് മുരളീധരൻ നായർ വിളക്കു കൊളുത്തി. കൃഷ്ണകുമാർ കടമ്പൂർ, ആർ.ആർ.രവി, സി.കെ.രാമകൃഷ്ണൻ, ടി.കെ.രാമചന്ദ്രൻ നായർ, തുളസീധരൻ നായർ, ശോഭന, രമണി എന്നിവർ നേതൃത്വം നൽകി. ∙ എസ്എൻഡിപി യൂണിയൻ ബെന്നാർഘട്ടെ റോഡ് ശാഖയുടെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തി. വനിതാ വിങ് പ്രസിഡന്റ് ലത വിജയൻ, സെക്രട്ടറി രജനി ഉദയൻ, ഗിരിജ അനിൽ, രജനി മനോഹരൻ, സിന്ധുരാജൻ, സജിനി, ഷൈനി അജി എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us