കേരള ആർടിസി ഓണം സ്പെഷലുകള്‍ പ്രഖ്യാപിച്ചു;ഓഗസ്റ്റ് 17 മുതൽ 26 വരെ ദിവസേന ഏഴു വീതം സ്പെഷലുകള്‍;ബുക്കിംഗ് ഉടന്‍ ആരംഭിക്കും.

ബെംഗളൂരു : കർണാടക ആർടിസിക്കും മുൻപേ ഓണം സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി. ഓഗസ്റ്റ് 17 മുതൽ 26 വരെ ദിവസേന ഏഴു വീതം സ്പെഷലുകളാണ് ബെംഗളൂരുവിൽ നിന്നുണ്ടാവുക. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും.

സ്വാതന്ത്ര്യദിന അവധി കഴിഞ്ഞു മടങ്ങുന്നവർക്കായി ഓഗസ്റ്റ് 19നും ഓണാവധിക്കുശേഷം 25 മുതൽ 29 വരെയും സെപ്റ്റംബർ ഒന്നിനും രണ്ടിനും നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കും ഏഴു വീതം സ്പെഷലുകൾ ഉണ്ടാകും.

ഓഗസ്റ്റ് 25നാണ് തിരുവോണം. ഇതിനു പുറമെ ബലിപെരുന്നാൾ (ഓഗസ്റ്റ് 22), ശ്രീനാരായണ ഗുരുജയന്തി (ഓഗസ്റ്റ് 27), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28) തുടങ്ങി ഒട്ടേറെ അവധികൾ അടുത്തടുത്ത് വരുന്നതിനാൽ കേരളത്തിലേക്കു വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ചില സ്വകാര്യ ബസുകൾ ഓണക്കാല ടിക്കറ്റ് വിൽപന മാസങ്ങൾക്കു മുൻപേ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം (1250-2600), പത്തനംതിട്ട (1200–2600), കോട്ടയം (1300-2600), എറണാകുളം (1150–2600 രൂപ), കോഴിക്കോട് (800–2200), കണ്ണൂർ (1000–1500 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കേരള ആർടിസി ഓണം സ്പെഷൽ 

ബെംഗളൂരുവിൽ നിന്ന്:

1. കോട്ടയം:– വൈകിട്ട് 6.00, ഡീലക്സ് എയർബസ് (മൈസൂരു, കോഴിക്കോട് വഴി)

2. എറണാകുളം:– വൈകിട്ട് 6.30, ഡീലക്സ് എയർബസ് (മൈസൂരു, കോഴിക്കോട് വഴി)

3. തൃശൂർ:– രാത്രി 7.15, ഡീലക്സ് എയർബസ് (മൈസൂരു, കോഴിക്കോട് വഴി)

4. കോഴിക്കോട്:– രാത്രി 9.20, ഡീലക്സ് എയർബസ് (കുട്ട, മാനന്തവാടി വഴി)

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

5. കോഴിക്കോട്:– രാത്രി 9.45 സൂപ്പർ എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)

6. കണ്ണൂർ:– രാത്രി 9.01, സൂപ്പർ എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ വഴി)

7. പയ്യന്നൂർ:– രാത്രി 10.15, സൂപ്പർ എക്സ്പ്രസ് (ചെറുപുഴ വഴി)

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള സർവീസുകൾ :

1. കോട്ടയം–ബെംഗളൂരു, ഡീലക്സ്:– വൈകിട്ട് 5.00

2. എറണാകുളം–ബെംഗളൂരു, ഡീലക്സ്:– വൈകിട്ട് 5.30

3. തൃശൂർ–ബെംഗളൂരു, ഡീലക്സ്:– രാത്രി 7.15

4. കോഴിക്കോട്–ബെംഗളൂരു, ഡീലക്സ്:– രാത്രി 7.35

5. കോഴിക്കോട്–ബെംഗളൂരു, എക്സ്പ്രസ്:– രാത്രി 8.35

6. കണ്ണൂർ–ബെംഗളൂരു, എക്സ്പ്രസ്:–രാത്രി 8.00

7. പയ്യന്നൂർ–ബെംഗളൂരു, എക്സ്പ്രസ്:–വൈകിട്ട് 5.30

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts