മണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റ‍ിയിൽ മരിച്ചു.

ബെംഗളൂരു : മണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റ‍ിയിൽ മരിച്ചു. മദ്ദൂർ ബെൽത്തൂർ സ്വദേശി മൂർത്തി (45) യുടെ മൃതദേഹമാണു ലോക്കപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് പീഡനം സഹിക്കാനാകാതെയാണു മൂർത്തി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മൂർത്തി ജീവനൊടുക്കിയതാണെന്നാണു പൊലീസ് ഭാഷ്യം. മൂന്നുദിവസം മുൻപു ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ടാണു മൂർത്തിയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയത്. എന്നാൽ പൊലീസ് മർദനം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദലിതനായ മൂർത്തിയുടെ മരണത്തിൽ പ്രതിഷേധിച്ചു ദലിത്…

Read More

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി.

ബെംഗളൂരു : മംഗളൂരു, ദാവനഗെരെ, മൈസൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിൽനിന്നു തിരുപ്പതിയിലേക്കു യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി. രണ്ടുമാസം മുൻപു ബെംഗളൂരുവിൽനിന്നു തിരുപ്പതിയിലേക്ക് ആരംഭിച്ച യാത്രാ പാക്കേജ് വിജയമായതിനെ തുടർന്നാണിത്. ഐരാവത് എസി ബസിൽ യാത്ര, ഹോട്ടലിൽ വിശ്രമം, പ്രാതൽ, ക്ഷേത്ര ദർശനം, ഉച്ചഭക്ഷണം എന്നിവയെല്ലാം ഉൾപ്പെട്ടതാണു പാക്കേജ്. 3–4 ദിവസത്തെ യാത്രാപാക്കേജിൽ മുതിർന്നവർക്കു 3100 രൂപ മുതൽ 5400 വരെയും കുട്ടികൾക്കു 2200 മുതൽ 4300 രൂപ വരെയുമാണു നിരക്ക്. കൂടുതൽ വിവരങ്ങൾക്കു ഫോൺ‌: 080-49596666, 7760990034, 7760990035.

Read More

ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്; വിജയം നേടി മൂന്നാം സ്ഥാനമെന്ന ആശ്വസത്തോടെ വിടവാങ്ങാന്‍ ഇംഗ്ലണ്ടും ബെല്‍ജിയവും…

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് ഒരുനാള്‍ മുന്‍പ് ലൂസേഴ്‌സ് ഫൈനല്‍ അരങ്ങേറുമ്പോള്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ആശ്വാസ ജയത്തിനായി ഇറങ്ങും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സെമി തോല്‍വിയിലെ മാനസികാഘാതത്തിനുശേഷം ആരാധകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള അവസരമാണ് ഇരു ടീമുകള്‍ക്കും. ജയത്തോടെ ലോകകപ്പ് അവസാനിപ്പിക്കാനാണ് താത്പര്യമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ കളിച്ച ഇംഗ്ലീഷ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മുന്നേറ്റത്തില്‍ കെയ്ന് കൂട്ടായി മാര്‍ക്കസ് റാഷ്ഫോഡ് വന്നേക്കും. ഹെന്‍ഡേഴ്സന് പകരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ എറിക് ഡയറെ പരീക്ഷിക്കാനും സാധ്യതയുണ്ട്. മുമ്പ് ഗ്രൂപ്പ്…

Read More

വാഗ്ദാനം മാത്രമേ ഉള്ളൂ ?എന്താണ് താങ്കളുടെ പരിപാടി? ചോദ്യങ്ങള്‍ ഉന്നയിച്ച് യെദിയൂരപ്പ.

ബെംഗളൂരു : കർഷക വായ്പ എഴുതിത്തള്ളുന്ന നടപടിയിൽ മുഖ്യമന്ത്രി കുമാരസ്വാമി കൂടുതൽ വ്യക്തത വരുത്തിയില്ലെങ്കിൽ വരുംദിനങ്ങളിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. ഇതുൾപ്പെടെ ബജറ്റിലെ പല വാഗ്ദാനങ്ങളെക്കുറിച്ചും കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. ഇതിന് അദ്ദേഹം തയാറായില്ലെങ്കിൽ 16നു വലിയ പ്രതിഷേധത്തിനു തുടക്കമിടും.  34000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തോടെ കുടുംബമൊന്നിനു രണ്ടുലക്ഷം രൂപയുടെ മാത്രം കടാശ്വാസമാണു കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതു ദൾ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗികമായ നിറവേറ്റൽ മാത്രമാണെന്നും യെഡിയൂരപ്പ പറഞ്ഞു.

Read More

ചിരിയുടെ മാലപടക്കവുമായി ധ്യാനും ശ്രീനിവാസനും; ‘കുട്ടിമാമ’യുടെ ചിത്രീകരണം ഓഗസ്റ്റില്‍

അച്ഛനും മകനും ഒന്നിക്കുന്ന കുട്ടിമാമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും. 2012ല്‍ പുറത്തിറങ്ങിയ ഫേസ് ടു ഫേസ് എന്ന ചിത്രത്തിന് ശേഷം വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.  ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസനെത്തുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണ നായികയായെത്തുന്ന ചിത്രത്തില്‍ പ്രേകുമാര്‍, കലിംഗ ശശി, ഹരീഷ് കണാരന്‍, ബിജു സോപാനം, സുധീര്‍ കരമന, സുരഭി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന…

Read More

പ്രശാന്ത്‌ കിഷോർനു”ഘര്‍ വാപസി” 2014 ല്‍ മോഡിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച്,പിന്നീട് നിതീഷ് കുമാറിന് ഒപ്പം ചേര്‍ന്ന് 2019 ലക്‌ഷ്യം വച്ച് മടങ്ങിവരവ്.

ന്യൂഡൽഹി: 2014 ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും കേന്ദ്രത്തിലെത്താൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി റിപ്പോർട്ട്. ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കൾക്കൊപ്പം ബിഹാറിലും ഉത്തർപ്രദേശിലും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാർട്ടികളുമായും ചേർന്നു പ്രവർത്തിച്ചു നടപ്പാക്കിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പ്രശാന്ത് ‘ഘർ വാപസി’ നടത്തിയെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു…

Read More

മുലയൂട്ടല്‍: വിമര്‍ശനങ്ങള്‍ക്ക് ഇരയായി അമേരിക്കന്‍ മോഡല്‍

നവജാതശിശുവിന് പൂര്‍ണ പോഷണം ലഭിക്കുന്നത് അമ്മയുടെ മുലപാലിലൂടെയാണ്. എന്നാല്‍, മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാല്‍ എന്തായിരിക്കും അവസ്ഥ. അങ്ങനെ കുഞ്ഞിനു മുലയൂട്ടുന്ന ചിത്രം പങ്ക് വച്ച് സൈബര്‍ അക്രമികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് അമേരിക്കന്‍ മോഡലും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്സി ടിജന്‍. സാധാരണ മുലയൂട്ടല്‍ പോലെയല്ലായിരുന്നു ക്രിസ്സിയുടേത്.  അതുതന്നെയാണ് വിമര്‍ശകരെ ചൊടിപ്പിക്കാനുള്ള ഏക കാരണവും. അത് എന്താന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഒരു വശത്ത് തന്‍റെ മകനായ മൈലെസിന് മുലയൂട്ടുന്ന ക്രിസ്സി മറു വശത്ത് മകള്‍ ലൂണയുടെ പാവയ്ക്കും മുലയൂട്ടുന്നുണ്ട്. മൈലെസിന്…

Read More

‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശം: തരൂരിനെതിരെ കേസ്

കൊല്‍ക്കത്ത: ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂരിനെതിരെ കേസ്. ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയിലാണ് കേസ്. രാജ്യത്തെ അപമാനിക്കുന്നതും മതപരമായ വികാരങ്ങളെ വേദനിപ്പിക്കുന്നതും രാജ്യത്തെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതുമായ തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ആരോപണം. കേസുമായി ബന്ധപ്പെട്ട് തരൂരിന് അഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ തരൂരിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്​. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ പീനല്‍ കോഡ് 153A/295A വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. തരൂര്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതും…

Read More

നവാസ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു

ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ്‌ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ)…

Read More

റോഡിനായി കുഴിയെടുത്തു, ലഭിച്ചതോ ഒരു കുടം സ്വര്‍ണ്ണം!

ഛത്തീസ്ഗഡ്‍: ഛത്തീസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ്‌ പണിയ്ക്ക് പോയ തൊഴിലാളിയ്ക്ക് കിട്ടിയത് ഒരു കുടം സ്വര്‍ണ്ണം. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ ഒരു കുടമാണ്‌ റോഡ്‌ പണിയ്ക്കിടയില്‍ കുഴിച്ച കുഴിയില്‍ നിന്നും കണ്ടെടുത്തത്. 900 വര്‍ഷം പഴക്കമുണ്ട് ഈ സ്വര്‍ണനായണങ്ങള്‍ക്ക്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, ഒരു സ്വര്‍ണ്ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് ഇങ്ങനൊരു നിധി ലഭിച്ചത്. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി.…

Read More
Click Here to Follow Us