മണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റ‍ിയിൽ മരിച്ചു.

ബെംഗളൂരു : മണ്ഡ്യയിൽ ബൈക്ക് മോഷണക്കുറ്റത്തിനു പിടിയിലായ ആൾ പൊലീസ് കസ്റ്റ‍ിയിൽ മരിച്ചു. മദ്ദൂർ ബെൽത്തൂർ സ്വദേശി മൂർത്തി (45) യുടെ മൃതദേഹമാണു ലോക്കപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് പീഡനം സഹിക്കാനാകാതെയാണു മൂർത്തി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മൂർത്തി ജീവനൊടുക്കിയതാണെന്നാണു പൊലീസ് ഭാഷ്യം. മൂന്നുദിവസം മുൻപു ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ടാണു മൂർത്തിയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

എന്നാൽ പൊലീസ് മർദനം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദലിതനായ മൂർത്തിയുടെ മരണത്തിൽ പ്രതിഷേധിച്ചു ദലിത് സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രി ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts