കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി.

ബെംഗളൂരു : മംഗളൂരു, ദാവനഗെരെ, മൈസൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിൽനിന്നു തിരുപ്പതിയിലേക്കു യാത്രാ പാക്കേജുകളുമായി കർണാടക ആർടിസി. രണ്ടുമാസം മുൻപു ബെംഗളൂരുവിൽനിന്നു തിരുപ്പതിയിലേക്ക് ആരംഭിച്ച യാത്രാ പാക്കേജ് വിജയമായതിനെ തുടർന്നാണിത്.

ഐരാവത് എസി ബസിൽ യാത്ര, ഹോട്ടലിൽ വിശ്രമം, പ്രാതൽ, ക്ഷേത്ര ദർശനം, ഉച്ചഭക്ഷണം എന്നിവയെല്ലാം ഉൾപ്പെട്ടതാണു പാക്കേജ്. 3–4 ദിവസത്തെ യാത്രാപാക്കേജിൽ മുതിർന്നവർക്കു 3100 രൂപ മുതൽ 5400 വരെയും കുട്ടികൾക്കു 2200 മുതൽ 4300 രൂപ വരെയുമാണു നിരക്ക്. കൂടുതൽ വിവരങ്ങൾക്കു ഫോൺ‌: 080-49596666, 7760990034, 7760990035.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us