പ്രശസ്ത മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ലീല മേനോൻ അന്തരിച്ചു.

കൊച്ചി: പ്രശസ്ത മാധ്യപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (85) അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്‍. മാരകമായ ക്യാന്‍സറിനെ ഇച്ഛാശക്തിയില്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ലീലാ മേനോന്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയാണ്. മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധ നേടി. ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകയായി. എറണാകുളം…

Read More

സർഗധാരയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബെംഗളൂരു: സർഗധാരയുടെ വാർഷിക പൊതുയോഗം ഇന്നലെ ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു.പ്രസിഡണ്ട് ശാന്താമേനോൻ,വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, സെക്രട്ടറി അനിതാ പ്രേംകുമാർ,ജോയിന്റ് സെക്രട്ടറി സഹദേവൻ, ട്രഷറർ വി കെ വിജയൻ എന്നിവരും, വിഷ്ണുമംഗലം കുമാർ,രാധാകൃഷ്ണ മേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,ജയലക്ഷ്‌മി,കെ ആർ കിഷോർ, ശശീന്ദ്രവർമ, ഇന്ദിരാ ബാലൻ, കൃഷ്ണപ്രസാദ്‌, തങ്കച്ചൻ പന്തളം, അൻവർ മുത്തില്ലത്ത്, ജോണ്സണ് ആലാപ്,സുധാകരുണാകരൻ,പ്രദീപ്ദാസ് എന്നിവർ ഭരണസമിതി അംഗംങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Read More

പെണ്‍വാണിഭം : സീരിയല്‍ നടി സംഗീത ബാലന്‍ അറസ്റ്റില്‍ ….!

ചെന്നൈ : ഈസ്റ്റ് കോസ്റ്റ് റോഡിലെ റിസോര്‍ട്ടില്‍ നടന്ന പോലീസ് റെയ്ഡില്‍ നടി സംഗീത ബാലന്‍ അറസ്റ്റിലായി ..ഉത്തരേന്ത്യന്‍ പെണ്‍ വാണിഭ സംഘങ്ങള്‍ ഉള്‍പ്പെടുന്ന വന്‍ റാക്കറ്റണു പോലീസ് വലയിലായത് ..പഴയ കാല ചലച്ചിത്ര നടിയും ഇന്ന്‍ സജീവമായി സീരിയലിലും പ്രവര്‍ത്തിക്കുന്ന സംഗീത ബാലന്‍ ആണ് ഇതിനു ചുക്കാന്‍ പിടിചിരുന്നതെന്ന് പോലീസ് പറഞ്ഞു …റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പുനരധിവാസ കേന്ദ്രത്തിലേക്ക് നീക്കി ..ഇന്നലെ വൈകുന്നേരത്തോടെ പനയൂര് കേന്ദ്രീകരിച്ചു റിസോര്‍ട്ടില്‍ പെണ്‍ വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത് ..പിടിയിലായ…

Read More

ജനം ടിവിയുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസ് തല്ലിപ്പൊളിച്ചു :അക്രമം നടത്തിയത് ആര്‍ എസ് എസ് കാര്‍ തന്നെയെന്ന് സൂചന

കൊച്ചി : ജനം ടിവിയുടെ കൊച്ചിയിലെ ഓഫീസ് ഒരു സംഘം അക്രമികള്‍ തല്ലി തകര്‍ത്തു …പ്രതികള്‍ ആര്‍ എസ് എസ് തന്നെയെന്നാണ് സൂചന …കഴിഞ്ഞ ദിവസം കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള അഴകിയ കാവ് ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്ഷേത്രം അധികൃതര്‍ അഴിമതി നടത്തിയെന്ന് ജനം ടിവി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു ..ഇന്ന് ഉച്ചകഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ ഇടപ്പള്ളിയിലെ ഓഫീസിലേക്ക് ഇരച്ചു കയറി സാധന സാമഗ്രികളടക്കം നശിപ്പിച്ചത് ..   ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ടു ശ്രീ കോവില്‍ അടക്കമുള്ള ഭാഗങ്ങള്‍ മോടി പിടിപ്പിക്കുന്ന ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍…

Read More

ലോക സൈക്കിള്‍ ദിനത്തില്‍, റാലി സംഘടിപ്പിച്ചു ഉദ്യാന നഗരിയിലെ ഒരു കൂട്ടം യുവാക്കള്‍…..

ബെംഗലൂരു : ഇന്ന് ആഗോള തലത്തില്‍ ലോക സൈക്കിള്‍ ദിനമായിട്ടാണ് ആചരിക്കുന്നത് ..സൈക്ലിംഗിന്റെ പ്രാധാന്യത്തെ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ വേണ്ടി ബെംഗലൂര് എച് എസ് ആര്‍ ലേ ഔട്ടിലെ നിവാസികള്‍ ഒരു ‘സൈക്കിള്‍ റാലി ‘തന്നെ സംഘടിപ്പിച്ചാണ് ഈ ദിനം വരവേറ്റത് ..നഗരത്തിലെ ചില യുവാക്കളുടെ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ചായിരുന്നു റാലി ക്രമീകരിച്ചിരുന്നത് ..കുട്ടികളും യുവാക്കളും സ്ത്രീകളുമടക്കം ധാരാളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു …   വീട്ടിലിരുന്നു വ്യായാമം ചെയ്യാന്‍ മടി ഉള്ളവര്‍ക്കും ജിം നേഷ്യം വിരസതയായി തോന്നുന്നവര്‍ക്കും വളരെ എളുപ്പത്തില്‍ സമീപിക്കാവുന്ന ഒരു വ്യായാമ…

Read More

പ്രതീഷയുണര്‍ത്തിയ മോഷന്‍ പോസ്റ്ററിനു പിന്നാലെ സാമി 2 ന്റെ ട്രെയിലറും എത്തി ..!

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സാമിയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ‘സാമി സ്ക്വയര്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു …വിക്രം നായനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.. 2003 ല്‍ അക്കൊല്ലത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു … ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് …തന്റെ മുന്‍പുള്ള പോലീസ് ആക്ഷന്‍ ചിത്രങ്ങള്‍ പോലെ തന്നെ ചടുലത യാര്‍ന്ന സീനുകള്‍ പുതിയ ചിത്രത്തിലും ഒരുക്കിയിരിക്കുന്നു …തന്റെ മുന്‍കാല പോലീസ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും ഈ ചിത്രത്തിന്റെ…

Read More

രാജ്യവ്യാപകമായി വൈറല്‍ ആയ ആ ‘ഗോവിന്ദ സ്റ്റൈല്‍ ഡാന്‍സര്‍’ ആരെന്നറിയണ്ടെ ..?

എത്ര പ്രായമായാലും നമ്മുടെ ഉള്ളിലെ കഴിവുകള്‍ക്ക് അങ്ങനെയൊന്നും മങ്ങലേല്‍ക്കില്ല എന്നതിന്റെ പ്രധാന തെളിവാണ് ഒന്നര മിനിറ്റിലെ ഈ ഡാന്‍സ് വീഡിയോ…! 1987 പുറത്തിറങ്ങിയ ‘കുഡ് ഗാര്‍സ്’ എന്ന ചിത്രത്തിലെ ഗോവിന്ദയും അമൃത സിംഗും ചേര്‍ന്ന്‍ ചുവടു വെച്ച ”മെന്‍ സെ മീന” എന്ന അങ്കിളിന്റെ നൃത്തമാണ് വൈറല്‍ ആയി മാറിയത് .. ബന്ധുവിന്റെ ഒരു കല്യാണ ആഘോഷങ്ങള്‍ക്കിടെ നിര്‍ബന്ധിച്ചു നൃത്തം ചെയ്യാന്‍ ക്ഷണിച്ച ബന്ധു മിത്രാധികളെ അദ്ദേഹം അമ്പരപിച്ചു കളയുകയാണ് ഉണ്ടായത് .. ഭാര്യക്കൊപ്പമായിരുന്നു അദ്ദേഹം വേദി പങ്കിട്ടത് .. മധ്യ വയസ്കനായ ആ…

Read More

നിപാ വൈറസ്: ആരോഗ്യ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദ അവലോകനം ചെയ്തു. നിപാ വൈറസ് ബാധിച്ച പ്രദേശങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പൊതുജനാരോഗ്യ നടപടികൾ കേന്ദ്ര മന്ത്രി ശനിയാഴ്ച പരിശോധിച്ചു. നിപാ വൈറസ് ബാധിച്ചിരിക്കുന്ന ജില്ലകളായ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വൈറസ്…

Read More

ബിഎംസെഡ്ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു;നിങ്ങള്‍ക്കും പങ്കെടുക്കാം..

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഒരു പ്രധാന ഫേസ്ബുക്ക് കൂട്ടായ്മയായ ബിഎം സെഡ് (ബാംഗ്ലൂർ മലയാളി സോൺ) ന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം സംഘടിപ്പിക്കുന്നു. ജൂലൈ ആദ്യ വാരത്തിൽ നടക്കുന്ന ബിഎം സെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. സിനിമ എടുക്കാൻ ഇഷ്ടപ്പെടുന്ന, ആർക്കും ഷോർട്ട് ഫിലിം മത്സരത്തിന്റെ ഭാഗമാകാം.. നിയമങ്ങൾ താഴെ പറയുന്നവയാണ്..! 1.BMZ Short Film Contest ന് വേണ്ടി പുതിയതായ ഷോർട്ട് ഫിലിം ആണ് ചെയ്യേണ്ടത്.. മുൻപ് ഏതെങ്കിലും സൈറ്റിലോ, യൂടൂബിലോ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകൾ…

Read More

ഹിന്ദുധര്‍മത്തിനും ഹൈന്ദവ ദൈവങ്ങള്‍ക്കുമെതിരായ നിലപാടാണ് ഗൌരി ലങ്കെഷിന്റെ വധത്തിന് പിന്നില്‍;പ്രതികള്‍ സനാതന്‍ സന്‍സ്തയുമായി ബന്ധപ്പെട്ടവര്‍;കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്.

ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യ ആസൂത്രകര്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ  തുടങ്ങിയവരാണെന്ന് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം. സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണസംഘം പറഞ്ഞു. ഇവര്‍ക്ക് പുറമെ മനോഹര്‍ ഇവാഡെ, കെടി നവീന്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇതില്‍ നിഹാല്‍ മാത്രം പിടികിട്ടാപ്പുള്ളിയാണെന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോല്‍കലെ, ദാദ, മനോഹര്‍ ഇവാഡെ എന്നിവര്‍ 2017 ജൂണില്‍ ബെലഗാവിയിലെ ഹോട്ടലില്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം.…

Read More
Click Here to Follow Us