ബെംഗലൂരു : ഇന്ന് ആഗോള തലത്തില്‍ ലോക സൈക്കിള്‍ ദിനമായിട്ടാണ് ആചരിക്കുന്നത് ..സൈക്ലിംഗിന്റെ പ്രാധാന്യത്തെ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ വേണ്ടി ബെംഗലൂര് എച് എസ് ആര്‍ ലേ ഔട്ടിലെ നിവാസികള്‍ ഒരു ‘സൈക്കിള്‍ റാലി ‘തന്നെ സംഘടിപ്പിച്ചാണ് ഈ ദിനം വരവേറ്റത് ..നഗരത്തിലെ ചില യുവാക്കളുടെ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ചായിരുന്നു റാലി ക്രമീകരിച്ചിരുന്നത് ..കുട്ടികളും യുവാക്കളും സ്ത്രീകളുമടക്കം ധാരാളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു …
വീട്ടിലിരുന്നു വ്യായാമം ചെയ്യാന്‍ മടി ഉള്ളവര്‍ക്കും ജിം നേഷ്യം വിരസതയായി തോന്നുന്നവര്‍ക്കും വളരെ എളുപ്പത്തില്‍ സമീപിക്കാവുന്ന ഒരു വ്യായാമ മാര്‍ഗ്ഗമെന്ന നിലയ്ക്ക് സൈക്കിളിംഗിന് നഗരത്തില്‍ പ്രചാരമെറി കൊണ്ടിരിക്കുകയാണ് …വ്യയാമത്തിലൂടെ ലഭിക്കുന്ന പല ഗുണങ്ങളു ഇതിലൂടെ നമുക്ക് ലഭിക്കുമെന്നു മാത്രമല്ല, നടത്തം ,ഓട്ടം ,വെയിറ്റ് ട്രെയിനിംഗ് എന്നിവയെക്കാള്‍ പേശികള്‍ക്ക് നല്ലത് സൈക്ലിംഗ് തന്നെയാണ് ..