ജനം ടിവിയുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസ് തല്ലിപ്പൊളിച്ചു :അക്രമം നടത്തിയത് ആര്‍ എസ് എസ് കാര്‍ തന്നെയെന്ന് സൂചന

കൊച്ചി : ജനം ടിവിയുടെ കൊച്ചിയിലെ ഓഫീസ് ഒരു സംഘം അക്രമികള്‍ തല്ലി തകര്‍ത്തു …പ്രതികള്‍ ആര്‍ എസ് എസ് തന്നെയെന്നാണ് സൂചന …കഴിഞ്ഞ ദിവസം കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള അഴകിയ കാവ് ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്ഷേത്രം അധികൃതര്‍ അഴിമതി നടത്തിയെന്ന് ജനം ടിവി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു ..ഇന്ന് ഉച്ചകഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ ഇടപ്പള്ളിയിലെ ഓഫീസിലേക്ക് ഇരച്ചു കയറി സാധന സാമഗ്രികളടക്കം നശിപ്പിച്ചത് ..
 
ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ടു ശ്രീ കോവില്‍ അടക്കമുള്ള ഭാഗങ്ങള്‍ മോടി പിടിപ്പിക്കുന്ന ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടികാട്ടിയിരുന്നു …ഇത് അധികൃതരുടെ പിടിപ്പു കേടായി ചൂണ്ടികാട്ടിയായിരുന്നു വാര്‍ത്തകള്‍ നല്‍കിയത് ..പണി പൂര്‍ത്തിയവുന്നതിനു മുന്പ് തന്നെ ഇത്തരമൊരു വാര്‍ത്തകള്‍ നല്‍കിയ ചാനലിന്റെ നടപടിയില്‍ ക്രുദ്ധരായ അംഗങ്ങള്‍ തന്നെയാണ് ഇതിനു പിന്നിലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts