ന്യൂഡൽഹി: തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. കൂടിവരുന്ന ചെലവും പരാതികളും നേരിടാനാണ് ഈ നടപടിയെന്നും ഇതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ റെയിൽവേ ബോർഡിന് അയച്ചിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു. ഊണിന്‍റെ അളവ് നിലവിലുള്ള 900 ഗ്രാമിൽനിന്ന് 700 ഗ്രാമാക്കാനാണ് പ്രധാന നിർദേശം. ശരാശരി ആഹാരക്രമപ്രകാരം 750 ഗ്രാം എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണിത്. അതുപോലെ 150 ഗ്രാം പരിപ്പുകറി ഇനിമുതല്‍ 100-120 ഗ്രാമാക്കും. മാത്രമല്ല, കോഴിക്കാല് ഒഴിവാക്കി എല്ലില്ലാത്ത കോഴിക്കറി, ഉണക്കിയ പച്ചക്കറി എന്നിങ്ങനെ വിഭവങ്ങളിൽ മാറ്റം…
Read MoreMonth: June 2018
കോണ്‍ഗ്രസ് കോര്‍പറേറ്റരുടെ മകന്‍ കാമുകിയുടെ സുഹൃത്തിനെ കുത്തി പരിക്കേല്പിച്ചു.
ദാവണ്‍ഗരെ: കോണ്‍ഗ്രസ് കോര്‍പറേറ്റര്‍ ആയ ലിംഗരാജുവിന്റെ മകന്‍ ഹരീഷ് തന്റെ കാമുകിയുടെ സുഹൃത്തായ രാകേഷിനെ കുത്തിപ്പരുക്കെല്‍പിച്ചു. സംഭവം നടന്നത് കെ ടി കെ നഗര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍. #UPDATE Karnataka: Rakesh (man wearing cap), son of Congress corporator Lingaraju, stabbed his girlfriend’s friend in #Davanagere‘s KTJ Nagar Police Station limits yesterday. Victim is admitted at a hospital for treatment & a case has been lodged by Police over…
Read Moreനിപാ വൈറസ്: കോഴിക്കോട് പഴവർഗ്ഗ വിപണിയ്ക്ക് നഷ്ടം 10,000 കോടി
കോഴിക്കോട്: നിപാ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം. 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ്. ഒരു ദിവസം സംസ്ഥാനത്ത് നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ്. സാധാരണ റംസാന്‍റെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും. വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ്. നിപാ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാന്‍റെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി.…
Read Moreജയനഗര്‍ പിടിക്കാന്‍ ജെഡിഎസ്സും കോണ്‍ഗ്രസ്സും ഒന്നിച്ച്;കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡിഎസ് തീരുമാനിച്ചു.
ബംഗളൂരു: കർണാടകയിൽ ഭരണം പിടിക്കാൻ സഖ്യത്തിലായ ജെഡിഎസും കോൺഗ്രസും തെരഞ്ഞെടുപ്പു വേദികളിലും ഒരുമിക്കുന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജയനാഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡിഎസ് തീരുമാനം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതോടെ സഖ്യസ്ഥാനാർത്ഥിക്ക് സാധ്യതകൾ ഏറെയാണ്. സഖ്യ തീരുമാനത്തിന്റെ ഭാഗമായി ജെഡിഎസ് സ്ഥാനാർത്ഥിയെ ജെഡിഎസ് പിൻവലിച്ചു. ജയാനഗറിൽ കലെഗൗഡയായിരുന്നു ജെഡിഎസിന്റെ സ്ഥാനാർത്ഥി. കലെഗൗഡയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. വരുന്ന തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. സൗമ്യ…
Read Moreഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു
റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ എടുക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. മുംബൈയിലെ ബാന്ദുപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പോക്കറ്റിലിരുന്ന ഫോണ്‍ എടുത്തപ്പോള്‍ അതില്‍ നിന്നും പുക ഉയരുന്നത് കണ്ട് പേടിച്ച ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് എറിയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ കാണാം: #WATCH: Mobile phone blasts in man's pocket in Mumbai's Bhandup. (Source: CCTV Footage) (4.6.2018) pic.twitter.com/2oC9uudHq6 — ANI…
Read Moreനിപാ വൈറസ്: ഭീതി കുറയുന്നു; നിരീക്ഷണത്തിലുള്ളത് ഏഴ് പേർ മാത്രം
കോഴിക്കോട്: ജില്ലയിൽ നിപാ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മാസം 10ന് കോഴിക്കോട് സർവ്വകക്ഷിയോഗം ചേരും. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഏഴ് പേർ മാത്രമാണ് ഇപ്പോള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം. നിപാ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പർക്ക പട്ടികയിൽ 2507 പേരുണ്ട്. രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് വിതരണം…
Read Moreകര്‍ഷക സമരം ആറാം ദിവസത്തിലേക്ക്;ഞായറാഴ്ച ഭാരത ബന്ദിന് ആഹ്വാനം.
ന്യൂഡൽഹി: കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ ചർച്ചയ്ക്കു പോലും തയാറാകാത്ത സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാൻ കർഷകർ. ഞായറാഴ്ച ഭാരത് ബന്ദിന് അവർ ആഹ്വാനം ചെയ്തു. കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കൾ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഉൽപാദന ചെലവിന്റെ 50% വർധനയോടെ താങ്ങുവില നിർദേശിക്കുന്ന എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാൽ തന്നെ സമരത്തിൽനിന്നു പിന്മാറാൻ…
Read Moreഉഗ്രന്‍ ത്രില്ലറുമായി ഗൌതം മേനോന്‍- വിക്രം എത്തുന്നു …ആരാധകന്‍ കാത്തിരുന്ന ‘ധ്രുവ നച്ചത്തിരം ‘ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു …!
നാളുകളായി ആരാധകര്‍ കാത്തിരുന്ന ഗൌതം ചിത്രം ‘ധ്രുവ നക്ഷത്ര ‘ ത്തിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങി …ചിത്രത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധയമാണ് നടന്‍ വിനായകന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെണ്ണ സൂചനയാണ് ടീസര്‍ നല്‍കുന്നത് ..ടീസരില്‍ അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമായും ‘വോയിസ് ഓവര്‍’ ഫീല്‍ നല്‍കുന്നത് …കൂടാതെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ് ..വിക്രം ,ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് …ശബ്ദ ലേഖനം തന്നെയാണ് ടീസറിലെ പ്രധാന പ്രത്യേകത .. ഹാരീസ് ജയരാജ് സംഗീതം …! മുന്പ് വിജയ് നെ…
Read Moreമണ്‍സൂണ്‍ ഓഫറുമായി കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ കേരളആര്‍ടിസിയും;10% നിരക്കിളവ്.
ബെംഗളൂരു : കഴിഞ്ഞ ദിവസം കർണാടക ആർടിസി പ്രഖ്യാപിച്ച നിരക്കിളവിന് പിന്നാലെ കേരള ആർടിസിയും എസി വോൾവോ–സ്കാനിയ ബസുകളിലെ ടിക്കറ്റ് ചാർജ് കുറയ്ക്കുന്നു. കാലവർഷത്തെ തുടർന്നു യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് നിരക്കിളവ് ഏർപ്പെടുത്തുന്നത്. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എസി ബസുകളിൽ അടുത്ത മാസം ഒന്നു മുതൽ 10% വരെയാണ് ടിക്കറ്റ് ചാർജ് കുറയുക. കർണാടക ആർടിസിയും കേരളത്തിലേക്കുള്ള എസി ബസുകളിലെ നിരക്ക് 10–15% കുറച്ചിട്ടുണ്ട്.ഈ മാസം 12നു കർണാടക ആർടിസിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും. കേരള–കർണാടക…
Read Moreരാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള;മന്ത്രിസഭാ വികസനത്തിന്റെ ആദ്യഘട്ടം ഇന്ന്;2 ഘട്ടങ്ങളില്‍ ആയാണ് മന്ത്രിസഭാ വികസനം.
ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ കർണാടകയിൽ അധികാരത്തിലേറി എച്ച്.ഡി.കുമാരസ്വാമി സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്നുണ്ടായേക്കുമെന്ന് സൂചന. 21 പേരടങ്ങിയ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്യുക. ജെഡിഎസിന് ഒൻപതും കോൺഗ്രസിന് 12 ഉം മന്ത്രിമാരാകും ഉണ്ടാകുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ഡൽഹിയിൽ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ദിനേശ് ഗുഡു റാവു, ഡി.കെ.ശിവകുമാർ, കെ.സി.വേണുിഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കർണാടകയിലെ റിസോർട്ട് രാഷ്ട്രീയത്തിന് നേതൃത്വം നൽകിയ ഡി.കെ.ശിവകുമാറിന് മന്ത്രിസഭയിൽ നിർണായക…
Read More