നിപാ വൈറസ്: കോഴിക്കോട് പഴവർഗ്ഗ വിപണിയ്ക്ക് നഷ്ടം 10,000 കോടി

കോഴിക്കോട്: നിപാ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം. 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ്.

ഒരു ദിവസം സംസ്ഥാനത്ത്  നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ്. സാധാരണ റംസാന്‍റെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും. വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

നിപാ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാന്‍റെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി. മാത്രമല്ല കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങളുടെ കയറ്റുമതിയും നിലച്ചു. വവ്വാല്‍ കടിച്ച പഴവര്‍ഗ്ഗങ്ങളില്‍ നിന്നുമാണ് നിപാ പനി പടരുന്നതെന്ന വാര്‍ത്ത ഇപ്പോഴും വാര്‍ത്തയായിട്ടുതന്നെ നിലനില്‍ക്കുന്നു. ഇതുവരേയും അതിനൊരു സ്ഥിരീകരണം ഇല്ല.

ഇത് മറ്റ് ജില്ലകളിലെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. മാമ്പഴത്തിന്‍റെ വില പലയിടത്തും പകുതിയായി കുറഞ്ഞെന്നും കച്ചവടക്കാർ പറയുന്നു. പഴതീനി വവ്വാലുകളിലൂടെയല്ല  നിപാ വൈറസ് പടരുന്നതെന്ന റിപ്പോർട്ട് വന്നതാണ് അൽപ്പമെങ്കിലും കച്ചവടക്കാര്‍ക്ക് ആശ്വാസമായത് എന്ന് തന്നെ പറയാം.  എന്നാല്‍ കേരളത്തിൽ വിൽക്കുന്ന 95 ശതമാനം പഴങ്ങളും ഇറക്കുമതി ചെയ്യുന്നതായതിനാൽ പഴങ്ങളിലൂടെ നിപാ പകരുമെന്ന ഭീതി അസ്ഥാനത്താണെന്നാണ് വ്യാപാരികളുടെ പക്ഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts