കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും;വൈഫൈ, ട്രെയിനുകളുടെ തൽസമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എൽഇഡി ബോർഡ്, ഫുഡ് വെൻഡിങ് മെഷീനുകൾ എന്നിവയാണ് ഉദയ് എക്സ്പ്രസ്സിന്റെ പ്രത്യേകത.

ബെംഗളൂരു : ഉദ്യാനനഗരിയില്‍  നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിൻ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂർ–ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ്(22665–66) ഇന്നു രാവിലെ 10.30നു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ബെംഗളൂരു–ചെന്നൈ റൂട്ടിൽ എസി ഡബിൾ ഡെക്കർ(22625-26) ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു–കോയമ്പത്തൂർ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി(ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ട്രെയിനിന്റെ ബെംഗളൂരുവിൽ നിന്നുള്ള പതിവു സർവീസ് നാളെയും കോയമ്പത്തൂരിൽ നിന്നുള്ള സർവീസ്…

Read More

മഹാമാരി രോഗികളെ കാർന്നു തിന്നുമ്പോൾ, പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്ന ‘മുടന്തൻ ന്യായം’ പറഞ്ഞു മൂന്ന് നഴ്സ്‌മാരെ പിരിച്ചു വിട്ടു ബേബി മെമ്മോറിയൽ ആശുപത്രി..! നിപ്പ രോഗികളെ വരെ പിഴിഞ്ഞ് കീശ നിറയ്ക്കുന്ന ഈ ‘പഞ്ച നക്ഷത്ര ആശുപത്രിയുടെ ‘വൈകൃത മുഖം’ വീണ്ടും വെളിവാകുന്നു..!!

കോഴിക്കോട്:പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്ന കാരണം പറഞ്ഞു രണ്ടു ഫീമെയിൽ നഴ്സുമാരെയും ഒരു മെയിൽ നഴ്സിനേയും ജോലിയിൽ നിന്നും പിരിച്ചു വിട്ടു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി വീണ്ടും വിവാദങ്ങളിലേക്ക് ..! നിപ്പ ബാധിച്ച രോഗികളെയടക്കം ജീവന്‍ പണയപ്പെടുത്തി ചികിത്സിച്ച നഴ്സുമാരോട് ആണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള നടപടി .. കഴിഞ്ഞ മാസം ഒരു നാടിനെ മുഴുവൻ കാർന്നു തിന്നുന്ന മഹാമാരിയിൽ ജനം വലയുന്ന സമയത്ത് നിപ്പ വൈറസ് ബാധിച്ച ഒരു രോഗിയെ ബില്ല് അടയ്ക്കാത്തത്തിന്റെ പേരിൽ വെന്റിലേറ്ററിൽ നിന്ന് നീക്കാൻ തുനിഞ്ഞിരുന്നു തുടര്‍ന്ന്‍ ജനരോഷം ശക്തമായപ്പോള്‍ മന്ത്രി…

Read More

വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ തിയേറ്ററുകളിലേക്ക് ജാഥ ..! ‘കാല ‘ യുടെ പ്രദര്‍ശനം ബെംഗലൂരുവില്‍ തടഞ്ഞു….!

ബെംഗലൂരു : രജനി പരാമര്‍ശം തിരുത്താതെ ‘ കാല’ കര്‍ണ്ണാടകയില്‍ സജീവമായി പ്രദര്‍ശിപ്പിക്കുന്ന കാര്യം ആലോചിക്കുകയെ വേണ്ടെന്നു വിവിധ കന്നഡ സംഘടനങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ..ചിത്രം ആഗോളതലത്തില്‍ ഇന്നലെയാണ് റിലീസ് ചെയ്തത് …ഇന്നലെ രാവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത വിവിധ മാളുകളിലേക്കും നഗരപരിധിയിലെ എ ക്ലാസ്സ് തിയേറ്ററുകളിലേക്കും മാര്‍ച്ച് സംഘടിപിച്ചു ..ഈ അവസരത്തില്‍ കന്നഡ -തമിഴ് സംഘര്‍ഷസാധ്യത കണക്കിലെടുത്തു പോലീസ് നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു …പ്രമുഖ സിനിമ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ ‘കാല ‘യുടെ റിലീസ് വിവരങ്ങള്‍…

Read More

മൂക്ക് പൊത്താതെ ഈ വഴിയില്‍ കൂടി നീങ്ങാന്‍ കഴിയുമോ ..? മെയിന്‍ റോഡിലെ ഈ മാലിന്യ കൂമ്പാരം നിത്യ തലവേദനയാവുന്നു..!

ബെംഗലൂരു : ബയപ്പനഹള്ളി മെയിന്‍ റോഡില്‍ ഈ അടുത്ത് കുന്നുകൂടിയ മാലിന്യ കൂമ്പാരം യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് ..സെന്റ്‌ ജൂഡ് ഇംഗ്ലീഷ് എച് ആര്‍ സ്കൂളിനു സമീപം നിരവധിയാളുകള്‍ കടന്നു പോകുന്ന മേഖലയിലാണ് കനത്ത വെല്ലുവിളി ഉയര്‍ത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇടമായി തീര്‍ന്നത് ..ബി ബി എം പി ഇതിനോട് ഉദാസീനത കാണിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട് ..ഇതിനെ ചൊല്ലി നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളുന്നില്ല എന്നും സമീപ വാസികള്‍ പറയുന്നു ..   കുട്ടികള്‍ക്കടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളാണു…

Read More

ജനപ്രിയമേറുന്ന വിവിധ പദ്ധതികളുമായി കേമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ..!

ബെംഗലൂരു : യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനെന്ന വണ്ണം വിവിധ തരം പദ്ധതികള്‍ അസ്സൂത്രണം ചെയ്ത് ബെംഗലൂരു എയര്‍ പോര്‍ട്ട് ..ഇതിനു അനുസരണമായി കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ടെര്‍മിനലില്‍ നിന്നു എയര്‍ലൈന്‍സിലേക്ക് കുട്ടികളെ വഹിച്ചു കൊണ്ട് പോവാന്‍ ‘ബേബി സ്ട്രോളര്‍ ‘ പദ്ധതിക്ക് തുടക്കം കുറിച്ചു …കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ വേണ്ടിയാണ് ഇത്തരം രീതിക്ക് തുടക്കം കുറിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ..   കുട്ടികളെ സുരക്ഷിതമായി ബോര്‍ഡിംഗ്‌ ഗേറ്റില്‍ നിന്നും പ്രത്യേകമായി തയാറാക്കിയതും ഗുണമേന്മയേറിയതുമായ ട്രോളിയില്‍ ഫ്ലൈറ്റിലേക്ക് സ്റ്റാഫുകള്‍…

Read More

റുഹാനി ഇജ്തിമ സമ്മേളനം നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബെംഗളൂരു :റംസാന്‍ ഇരുപത്തി അഞ്ചാം രാവില്‍ ശിവജി നഗര്‍ ഖുദ്ദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന റുഹാനി ഇജ്തിമ (സ്വലാത്ത് നഗര്‍) പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ ഉച്ചക്ക് 03.30 ന് നടക്കുന്ന സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും,തുടര്‍ന്ന് സയ്യിദ് ഷൌക്കത്ത് ബുഖാരി സാറപാളയ പതാക ഉയര്‍ത്തും.04:30 ന് നടക്കുന്ന ഫാമിലി മീറ്റ്‌ എസ് ജെ യു ജനറൽ സെക്രട്ടറി ജാഫർ അഹമ്മദ് നൂറാനി ഉൽഘാടനം ചെയ്യും. എസ് വൈ എസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന ഇഫ്താർ…

Read More

കര്‍ഷകസമരം: കരിമ്പ് കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ ആശ്വാസ പദ്ധതി

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയിലെ കർഷകസമരം ഏഴാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആശ്വാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ. കരിമ്പ് കര്‍ഷകര്‍ക്കായി 7000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്കാണ് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. സമരത്തിന്‍റെ അവസാന പടിയായ ഭാരത് ബന്ദിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്ക്കാലിക ആശ്വാസ പദ്ധതിയുമായി എത്തിയത്. എന്നാല്‍, ഞായറാഴ്ച ബന്ദ്‌ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അമിത ഉല്‍പ്പാദനം മൂലം വിലയിടഞ്ഞതോടെ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍…

Read More

7 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം;പ്രതീക്ഷയോടെ മണിയറയില്‍ പ്രവേശിച്ച വധു തിരിച്ചറിഞ്ഞു തന്റെ ഭര്‍ത്താവ് പുരുഷനല്ലെന്ന സത്യം;ആള്‍ മാറാട്ടം നടത്തിയ ടെക്നോ പാര്‍ക്ക് ജീവനക്കാരിയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു.

തിരുവനന്തപുരം: നിർധനയായ ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ചത്. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു കബളിപ്പിക്കൽ. ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടി ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. കരുനാഗപ്പള്ളി സ്വദേശിയെന്ന നിലയിലാണ് പരിചയപ്പെട്ടത്.  7 വർഷത്തോളം ബന്ധം നീണ്ടു. ഇടക്ക് ശ്രീറാം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു പോയിട്ടും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടർന്നു. ശ്രീറാം വിരിച്ച വലയിൽ കുരുങ്ങി പെൺകുട്ടിയുടെ  വീട്ടുകാർ വിവഹത്തിന് സമ്മതിച്ചു. വിവാഹത്തിന് ബന്ധുക്കളില്ലാതെ യുവാവ്…

Read More

തീയറ്റര്‍ പീഡനം: തീയറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് മുഖ്യ സാക്ഷിയാക്കും

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തീയറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിച്ച് മുഖ്യ സാക്ഷിയാക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തീയറ്റര്‍ ഉടമ സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തുകയും ചെയ്തിട്ടില്ല. അതിനാല്‍  ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പീ​ഡ​ന​വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് പൊലീസില്‍ അ​റി​യി​ച്ചി​ല്ലെ​ന്നുമായിരുന്നു സതീശനെതിരെ ചുമത്തിയ കുറ്റം.…

Read More

ഇനി ഒരു ഫ്ലാറ്റില്‍ ഒരു നായയെ മാത്രമേ വളര്‍ത്താനാകൂ;തെരുവ് നായകളെ ദാത്തെടുക്കാനാകില്ല;ബിബിഎംപിയുടെ പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം.

ബെംഗളൂരു : വീട്ടിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിലും ഇനത്തിലും നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഇറക്കിയ ചട്ടത്തിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചട്ടമനുസരിച്ച് ഇനിമുതൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്നവർക്ക് ഒരു നായയെയും വീടുകളിൽ പരമാവധി മൂന്നു നായകളെയുമേ വളർത്താനാകൂ. മാത്രമല്ല, തെരുവുനായകൾ ഉൾപ്പെടെ ചിലയിനങ്ങളെ വളർത്തുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തു. വീട്ടിൽ വളർത്താവുന്നവയുടെ പട്ടികയിൽനിന്ന് തെരുവുനായകൾക്കു പുറമെ ഗോൾഡൻ റിട്രീവേഴ്സ്, ബീഗിൾസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളെയും ഒഴിവാക്കി. ലംഘിക്കുന്നവർക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമല്ല. അമിതവിലയ്ക്കു നായകളെ വാങ്ങുന്നതിനു പകരം തെരുവുനായകളെ ദത്തെടുത്തു വളർത്തുന്നതു…

Read More
Click Here to Follow Us