അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാവില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന രാഹുല്‍ഗാന്ധിയുടെ 2014ലെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എസ്എസ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ‘ആര്‍എസ്എസിനെ അപമാനിച്ചതിന്‍റെ പേരില്‍ അദ്ദേഹം ജയിലില്‍ പോകണം. ലക്ഷക്കണക്കിന് പേര്‍ അംഗങ്ങളായുള്ള ഒരു സംഘടനയ്‌ക്കെതിരെ, അവര്‍ക്ക് ഒരു…

Read More

കാണാതായ പെണ്‍കുട്ടികളില്‍ ചിലര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്‌

കൊല്ലം: കൊല്ലത്തുനിന്നും ഒറ്റദിവസം കൊണ്ട് കാണാതായ പത്ത് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്‌. ജില്ലയില്‍ ആകെ കാണാതായ പതിനൊന്നുപേരില്‍ പത്തും പെണ്‍കുട്ടികളാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ചടയമംഗലം, അഞ്ചല്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ഏരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കാണാതായത് സംബന്ധിച്ച്‌ പരാതികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയിരുന്ന പരിപാടികളില്‍ അംഗമായിരുന്ന വിദ്യാര്‍ഥിനിയേയും കാണാതായിട്ടുണ്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. തിരോധാനം സംബന്ധിച്ചുള്ള പരാതികളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

ബിഎംസെഡ് ഹ്രസ്വചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താവായി എത്തുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവ് അനീസ്‌ കെ മാപ്പിള.

ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത‍ കൂടി. ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത്‌ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ്‌ ലഭിച്ച അനീസ്‌ കെ മാപ്പിളയാണ് വിധി കര്‍ത്താവ്. വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും…

Read More

ജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു.

ബെംഗളൂരു: സ്ഥാനാര്‍ഥി മരിച്ചത് മൂലം തെരഞ്ഞെടുപ്പു മാറ്റിവച്ച ജയനഗര്‍ മണ്ഡലമായ  ജയനഗറില്‍ മുന്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ കോണ്‍ഗ്രസിന്റെ സൌമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു. ഇപ്പോഴത്തെ ലീഡ് നില 5348 വോട്ടുകള്‍ ആണ്.വോട്ട് എണ്ണല്‍ തുടരുന്നു.

Read More

കേരളത്തിലെ വിപ്ലവകരമായ ചുവടു വെയ്പ്പിനു പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി ….ഇത് ചരിത്രം !

ബെംഗലൂരു : സൂര്യയും ഇഷാന്‍ ദമ്പതികളുടെ വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി …രാമമൂര്‍ത്തിനഗര്‍ ടി സി പാളയ നിവാസിയായ സവിത (30) ആണ് തന്‍റെ ബന്ധു കൂടിയായ പ്രസന്നയുമായി വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത് ….കേരളത്തിലെത് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ ഭിന്ന ലിംഗ ക്കാരിയുടെ വിവാഹമായിരുന്നുവെങ്കില്‍ കര്‍ണ്ണാടകയില്‍ ഇത് രണ്ടാമത്തെത് ആണ് ..!.അക്കായ് പദ്മശലി ആണ് കര്‍ണ്ണാടകയില്‍ ആദ്യമായി വിവാഹിതയായ ട്രാന്‍സ് വുമണ്‍   കഴിഞ്ഞ മാസം 13 നു ആണ് ഇരുവരും വിവാഹിതരായത് ..! പന്ത്രണ്ട് വയസ്സില്‍ ആണ് സവിത…

Read More

കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തും ..!

തിരുവനന്തപുരം : കേരളത്തില്‍ അന്യ ഭാഷ ചിത്രങ്ങള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രി സഭ തീരുമാനമായി ..!ഇതനുസരിച്ചുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ധന മന്ത്രി തോമസ്‌ ഐസക്ക് പറഞ്ഞു …നേരത്തെ വിനോദ നികുതി മലയാള ചിത്രങ്ങള്‍ക്കടക്കം ബാധമാകുന്ന നീക്കത്തെ കേരള ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ എടുത്തിരുന്നു ..നിലവില്‍ 28 ശതമാനം ജി എസ് ടി ക്ക് പുറമെയാണ് വിനോദ നികുതികൂടി ചുമത്തുന്നതെന്ന ആരോപണം പരക്കെ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് അന്യ ഭാഷ ചിത്രങ്ങള്‍ക്ക് മേല്‍ മാത്രമാക്കി നിജപ്പെടുത്താന്‍ തീരുമാനമായത് ….ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്ന…

Read More

ടിക്കറ്റ് ഇല്ലെന്ന കാരണത്താൽ റംസാന് ആഘോഷിക്കാൻ നാട്ടിൽ പോകാതിരിക്കേണ്ട;നിരവധി സ്പെഷ്യൽ സർവീസുകളുമായി കേരള-കർണാടക ആർടിസികൾ.

ബെംഗളൂരു: പെരുന്നാളിന് നാട്ടിലേക്കു പോകാനുള്ള തിരക്ക് ആരംഭിക്കുന്ന ദിവസമാണ് ഇന്ന്.ബത്തേരിയിലേക്കും കോഴിക്കോട്ടേക്കും തിരക്ക് അനുസരിച്ച് പ്രത്യേക സർവ്വീസുകൾ ഉണ്ടാകുമെന്ന് കേരള ആർ ടി സി അറിയിച്ചു. നാളെ കണ്ണൂർ പയ്യന്നൂർ കോഴിക്കോട് ബത്തേരി എറണാകുളം തൃശൂർ എന്നിവിടങ്ങളിലേക്ക് സ്പെഷ്യൻ സർവീസുകൾ ഉണ്ടാകും. ടിക്കറ്റുകൾ കെ എസ് ആർ ടി സി യുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയും റെഡ് ബസ് പോർട്ടലിലൂടെയും കെ എസ് ആർ ടി സി കണ്ടറുകളിലൂടെയും ടിക്കറ്റ് ഉറപ്പിക്കാം. സാറ്റലൈറ്റ് ബസ് സ്റ്റാന്റ്: 080-26756666 ശാന്തിനഗർ:080-22221755 പീനിയ: 8762689508. കർണാടക ആർ…

Read More

ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതി മറാത്തി സംസാരിക്കുമെന്നതല്ലാതെ ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്ന ഇയാളെ വിശദമായി ചോദ്യംചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ…

Read More

ഇത് ചരിത്ര നിമിഷം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് കിമ്മും ട്രംപും

സിംഗപ്പൂര്‍: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും നിര്‍ണ്ണായക കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് ഇരു രാജ്യങ്ങളും സിംഗപ്പൂരിലെ വേദിയില്‍ ഒപ്പുവെച്ചത്. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ‘കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും’. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ വളരെ പ്രത്യേകത നിറഞ്ഞ…

Read More

‘സഞ്ജുവിനു ‘കത്രിക വീഴുമോ ..? ചിത്രത്തിലെ ചില സീനുകള്‍ വെട്ടി മാറ്റാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ് ..!

  മുംബൈ : ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്റെ ജിവിതം പറയുന്ന ഏറ്റവും പുതിയ ചിത്രം ‘സഞ്ജു ‘ചില സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി …ഇതനുസരിച്ച് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്ക് കത്തയച്ചു ..രണ്ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറിലെ സീനില്‍ ജയിലിലില്‍ ഉള്ളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിയുന്ന രംഗം നീക്കണമെന്നാണ് അവശ്യപ്പെട്ടിരിക്കുന്നത് ..ഇത്തരത്തിലുള്ള സീനുകള്‍    ജയില്‍ അതോറിറ്റിയ്ക്കും , സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും  കത്തില്‍ പറയുന്നു …പല ചിത്രങ്ങളിലും…

Read More
Click Here to Follow Us