പ്രത്യേക ന്യൂനപക്ഷ മതപദവി നൽകാനുള്ള കർണാടക സർ‌ക്കാരിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്നു ബീദർ ജില്ലാ ലിംഗായത്ത് സമന്വയ സമിതിയുടെ ഭീഷണി.

ബെംഗളൂരു : പ്രത്യേക ന്യൂനപക്ഷ മതപദവി നൽകാനുള്ള കർണാടക സർ‌ക്കാരിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്നു ബീദർ ജില്ലാ ലിംഗായത്ത് സമന്വയ സമിതിയുടെ ഭീഷണി. സംസ്ഥാനം നൽകിയ നിർദേശം കേന്ദ്രം തള്ളുമെന്ന സൂചനയെ തുടർന്നാണിത്. ന്യൂനപക്ഷ മതപദവി നിർദേശം തള്ളുമെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പറഞ്ഞിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് വിഷയം വീണ്ടും ചൂടുപിടിച്ചത്. ന്യൂനപക്ഷ മതപദവി സംബന്ധിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാൻ സമുദായത്തിലെ സന്യാസിമാർ ഉൾപ്പെട്ട മുപ്പതംഗ പ്രതിനിധി സംഘം ഉടൻ ഡൽഹിയിലേക്കു തിരിക്കുമെന്നു സമിതി ഭാരവാഹികൾ പറഞ്ഞു. സമുദായത്തിൽ…

Read More

ലോകകപ്പ് ഫുട്ബാൾ 2018 4കെ നിലവാരത്തിൽ മത്സരങ്ങൾ കാണാൻ പദ്ധതിയുമായി ഇൻഡിവുഡ്

വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതൽ പ്രചാരം നൽകാൻ പത്തു ബില്യൺ യുഎസ് ഡോളർ സംരംഭമായ ഇൻഡിവുഡ്    വ്യാഴാഴ്‌ച രാത്രി 8:30-ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സിൽ പ്രദർശിപ്പിക്കും  ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവാണ് പ്രധാന ആകർഷണങ്ങൾ  സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്  തിരുവനന്തപുരം (14-06-2018): കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. തലസ്ഥാനത്തെ മുൻനിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21-ാം ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങൾ…

Read More

വനിതയെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവര്‍ന്നതായി പരാതി.

ബെംഗളൂരു : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വനിതയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് പരാതി. ഹൊസൂർ റോഡിൽ തമിഴ്നാട് അതിർത്തിയിൽ കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ വഴിയാത്രക്കാരാണ് രക്ഷിച്ചത്. ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവർച്ച ചെയ്തതായി ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന താൻ വൈകിട്ട് അ‍ഞ്ചിനു നാഗർഭാവിയിലെ ഓഫിസിൽനിന്നു വീട്ടിലേക്കു പോകാൻ കാറിൽ കയറവെയാണ് മൂന്നുപേർ ചേർന്നു തട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ നിർദേശമനുസരിച്ചു വാഹനമോടിച്ചു. ഹൊസൂർ റോഡിൽ എത്തിയപ്പോൾ…

Read More

താമരശ്ശേരി ഉരുള്‍ പൊട്ടലില്‍ നാല് മരണം.

കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.  അബ്ദുറഹ്മാന്‍, ദില്‍ന, ജാസിം, ഷഹബാസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. രണ്ട് കുടുംബങ്ങളിലുളളവര്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയിരുന്നു. എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹസന്‍റെ കുടുംബത്തിലെ ഏഴ് പേരും, അബ്ദുൾ റഹ്മാന്റ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. കണ്ടെത്താനുള്ള എട്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത…

Read More

യുവശാസ്ത്രജ്ഞൻ ഓഫിസ് കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ കമ്പനിക്ക് എതിരെ കേസ് എടുത്തു.

ബെംഗളൂരു : യുവശാസ്ത്രജ്ഞൻ ഓഫിസ് കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ ആത്‌മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുത്തു. മധ്യപ്രദേശ് സ്വദേശി ഭവേഷ് ജയ്സ്‌വാൾ (23) ആണ് വൈറ്റ്‌ഫീൽഡ് ഐടിപിഎല്ലിലെ കെട്ടിടത്തിന്റെ 12–ാം നിലയിൽനിന്നു ചാടി മരിച്ചത്. ഇവിടെ മുസിഗ്‌മ കമ്പനി ജീവനക്കാരനായിരുന്നു. മേലധികാരികളിൽനിന്നു പലവിധ മാനസിക പീഡനം നേരിടുന്നതായി ഭവേഷ് പറഞ്ഞിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു.

Read More

116 ദിവസത്തിന് ശേഷം മലയാളി എംഎല്‍എ എന്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ്‌ നാലാപടിന് ജാമ്യം.

ബെംഗളൂരു : റസ്റ്റോറന്റിൽ വച്ച് യുവാവിനെ മൃഗീയമായി മര്ധിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശാന്തി നഗര്‍ എം എല്‍ എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ്‌ നാലപാടിനു കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് മുഹമ്മദ്‌ പുറത്തിറങ്ങിയത്,കോടതി പരിധി വിട്ടു പുറത്തുപോകാന്‍ അനുമതി ഇല്ല.ഈ വര്ഷം ഫെബ്രുവരി 17 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.യു ബി സിറ്റി യിലെ ഒരു റസ്റ്റോറന്റിൽ വച്ച് മുഹമ്മദ്‌ നാലാപാട് ഒരു യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് കേസ്.…

Read More

ഫിഫാ വേള്‍ഡ്കപ്പ് 2026: വേദിയായി മൂന്ന്‍ രാജ്യങ്ങള്‍

2026ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും കോൺകാഫ് മേഖലയിൽ നിന്ന് അമേരിക്കയും മെക്സിക്കോയും കാനഡയും ഒരുമിച്ച് സമര്‍പ്പിച്ച ബിഡില്‍ കോൺകാഫ് മേഖല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്നുചേര്‍ന്ന ഫിഫയുടെ 68മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപിച്ചത്. ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പാവും 2026ലെ ലോകകപ്പ്. 2018ല്‍ റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും അരങ്ങേറുന്നതിനാല്‍ യൂറോപ്പിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള രാജ്യങ്ങൾക്ക് 2026ലെ വേദിക്കായി ബിഡ് ചെയ്യാൻ പറ്റില്ല. ഇതോടെ കോൺകാഫ് മേഖല ലോകകപ്പിന് വേദിയാകുന്നത്‌ ആദ്യമായിട്ടാണ്.…

Read More

ബെലന്തുര്‍ തടാകം ”നുരഞ്ഞു പൊന്തുന്നു ”….വീശിയടിക്കുന്ന കാറ്റില്‍ സോപ്പ് പതയ്ക്ക് സമാനമായി റോഡിലേക്കും പടരുന്നത് മൂലം ഗതാഗത തടസ്സവും ..! വ്യക്തമായ ഉത്തരമില്ലാതെ അധികൃതരും കുഴങ്ങുകയാണ് …!

ബെംഗലൂരു : നഗരത്തിലെ ഏറ്റവും വലിയ തടാകങ്ങളിലോന്നായ ബെലന്തുര്‍ ലേക്ക് നാശോന്മുഖമായി കൊണ്ടിരിക്കുകയാണ് …സമീപ ദിവസങ്ങളില്‍ നുരഞ്ഞു പൊന്തുന്ന മലിന ജലം വെള്ള പാതയുടെ രൂപത്തില്‍ ദൃശ്യമായി കൊണ്ടിരിക്കുന്നു ..വ്യവസായ മാലിന്യങ്ങളുടെ ഫലമായാണ്‌ ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ..കഴിഞ്ഞ ദിവസം ഉപ മുഖ്യമന്ത്രി ജി പരമേശ്വര സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്നും ഉറപ്പു നല്‍കിയിരുന്നു …പ്രദേശ വാസികള്‍ സംഘടിച്ചു അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല ….!…

Read More

ബുള്ളറ്റ് ട്രെയിനിന്‍റെ വഴി മുടക്കി സപ്പോട്ടയും മാമ്പഴവും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയ്ക്ക് സപ്പോട്ടയും മാമ്പഴവും വഴി മുടക്കുന്നതായി റിപ്പോര്‍ട്ട്. 17 ബില്യൺ ഡോളർ ചെലവിട്ട് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി ‘ബുള്ളറ്റ് ട്രെയിൻ’ ഇനി എത്താനിടയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ജപ്പാൻ വെച്ച ഉപാധികൾ പാലിക്കാൻ മോദി സര്‍ക്കാരിന് കഴിയാനിടയില്ലെന്നതാണ് വാസ്തവം. പദ്ധതിയുടെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്ന് മാത്രമല്ല ഇതിനായി ജപ്പാൻ വെച്ചിട്ടുള്ള സമയപരിധിയായ ഡിസംബർ മാസത്തിന് മുന്‍പ് ഭൂമി…

Read More

ഗ്യാങ്ങ്സ്റ്റര്‍ കോമഡിയുമായി ‘മക്കള്‍ സെല്‍വന്‍ ‘ ടച്ച് വീണ്ടും ….! ‘ജുംഗ ‘യുടെ ട്രെയിലര്‍ കാണാം ….!

ചുരുങ്ങിയ കാലം കൊണ്ട് കോളിവുഡില്‍ തന്റെതായ ഇരിപ്പിടം സ്വന്തമാക്കിയ വിജയ്‌ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ജുംഗയുടെ ട്രെയിലര്‍ പുറത്തു വന്നു ….അഭിനയത്തിനു പുറമേ ഇക്കുറി നിര്‍മ്മാണത്തിലും തന്റെ പങ്ക് തെളിയിച്ചു കൊണ്ടാണ് ഈ പുതിയ ചിത്രത്തിലൂടെ മക്കള്‍ സെല്‍വന്‍ എത്തുന്നത് . പ്രേമത്തിലെ ”സെലിന്‍” എന്ന നായികാ വേഷത്തിലൂടെ പ്രസിദ്ധയായ മഡോണ സെബാസ്റ്റ്യനും , ബോളിവുഡ് നടി സയിഷയുമാണ്‌ ചിത്രത്തിലെ നായികമാര്‍ … രചനും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഗോകുല്‍ ആണ് ..സംഗീതം സിദ്ധാര്‍ത്ഥ വിപിന്‍ ..ചിത്രം ഈ മാസം തിയേറ്ററില്‍ എത്തും …വിജയ്‌…

Read More
Click Here to Follow Us