ബെംഗലൂരു : നഗരത്തിലെ ഏറ്റവും വലിയ തടാകങ്ങളിലോന്നായ ബെലന്തുര്‍ ലേക്ക് നാശോന്മുഖമായി കൊണ്ടിരിക്കുകയാണ് …സമീപ ദിവസങ്ങളില്‍ നുരഞ്ഞു പൊന്തുന്ന മലിന ജലം വെള്ള പാതയുടെ രൂപത്തില്‍ ദൃശ്യമായി കൊണ്ടിരിക്കുന്നു ..വ്യവസായ മാലിന്യങ്ങളുടെ ഫലമായാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ..കഴിഞ്ഞ ദിവസം ഉപ മുഖ്യമന്ത്രി ജി പരമേശ്വര സ്ഥലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്നും ഉറപ്പു നല്‍കിയിരുന്നു …പ്രദേശ വാസികള്‍ സംഘടിച്ചു അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല ….!
ഇത് കൂടാതെ നിരവധി പരിസ്ഥിതി സ്നേഹികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു ….ഈ അടുത്ത് പെയ്യുന്ന കനത്ത മഴയുടെ ഫലമായി ജലം വര്‍ദ്ധിക്കുന്നത് മൂലം നുരയും പൊങ്ങി സമീപത്തെയ്ക്ക് വ്യാപിക്കുകയാണ് …..കാറ്റ് വീശുന്നതിന്റെ ഫലമായി അടുത്തുള്ള സ്ഥാപനങ്ങളിലെക്കും മറ്റും പത പടരുകയാണ് …..