വനിതയെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവര്‍ന്നതായി പരാതി.

ബെംഗളൂരു : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വനിതയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന് പരാതി. ഹൊസൂർ റോഡിൽ തമിഴ്നാട് അതിർത്തിയിൽ കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ വഴിയാത്രക്കാരാണ് രക്ഷിച്ചത്. ഒരു ലക്ഷം രൂപയും മൂന്നു ലക്ഷത്തിന്റെ ആഭരണങ്ങളും കവർച്ച ചെയ്തതായി ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന താൻ വൈകിട്ട് അ‍ഞ്ചിനു നാഗർഭാവിയിലെ ഓഫിസിൽനിന്നു വീട്ടിലേക്കു പോകാൻ കാറിൽ കയറവെയാണ് മൂന്നുപേർ ചേർന്നു തട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഇവരുടെ നിർദേശമനുസരിച്ചു വാഹനമോടിച്ചു. ഹൊസൂർ റോഡിൽ എത്തിയപ്പോൾ വാഹനം നിർത്തിച്ച ഇവർ പണവും ആഭരണങ്ങളും തട്ടിയെടുത്തശേഷം കടന്നുകളഞ്ഞുവെന്നും പരാതിയിലുണ്ട്. തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയ്ക്കു വിവിധ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts