ബെംഗളൂരു : ആഫ്രിക്കൻ രാജ്യങ്ങളുടെ മാതൃകയിൽ കർണാടകയിൽ സ്വകാര്യ വന്യജീവി സങ്കേതങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിനോദസഞ്ചാര വികസനത്തിന്റെ പേരിലാണ് സ്വകാര്യ ഉടമസ്ഥതയിൽ വന്യജീവി സങ്കേതങ്ങൾക്ക് അനുമതി നൽകാൻ വനം വകുപ്പ് ഒരുങ്ങുന്നത്. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ വേണ്ടിയാണ് സ്വകാര്യ സങ്കേതങ്ങൾ തുടങ്ങുന്നതെന്നാണു പരിസ്ഥിതി സംഘടനകളുടെ ആരോപണം.
വാണിജ്യ താൽപര്യം മാത്രം ലക്ഷ്യംവച്ചുള്ള ഇത്തരം പദ്ധതികൾ വനത്തിനും വന്യജീവികൾക്കും ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളോടു ചേർന്നുള്ള അനധികൃത റിസോർട്ട് ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണു പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ, പ്രാഥമിക നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും വിശദമായ പഠനത്തിനുശേഷം മാത്രമേ സ്വകാര്യ വന്യജീവി സങ്കേതങ്ങൾക്ക് അനുമതി നൽകുകയുള്ളൂവെന്നും വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീധർ പുനാത്തി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.