ന്യൂഡല്‍ഹി: ബാങ്കിന്‍റെ കടം തീര്‍ക്കാന്‍ താന്‍ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി പ്രധാന മന്ത്രിക്ക് വിജയ് മല്യയുടെ തുറന്ന കത്ത് ..2016 ഏപ്രില്‍ 15 നു താന്‍ പ്രധാന മന്ത്രിക്കും ,ധന മന്ത്രിക്കും കത്തെഴുതിയിരുന്നു ..എന്നാല്‍ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് ഇപ്രകാരം തുറന്ന കത്തിന്റെ രൂപം സ്വീകരിക്കുന്നതെന്നും മല്യ വ്യക്തമാക്കി ..രാഷ്ടീയ നേതാക്കളും മാധ്യമങ്ങളും ചേര്‍ന്ന് താന്‍ 9000 കോടി മോഷ്ടിച്ച് കടന്നുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് …!ഒരു ന്യായീകരണവുമില്ലാതെയാണ് സി ബി ഐയും എന്ഫോഴ്സ്മെന്റ് ഡയറക്റ്റെറ്റും തനിക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത് ..! മാത്രമല്ല 13900 കോടി രൂപയുടെ മൂല്യമുള്ള സ്ഥാപനങ്ങള്‍ എന്ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു …കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ചു തന്റെ ബാധ്യത തീര്‍ക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നതാണ് കത്തിലെ പ്രധാന പോയിന്റ് …പൊതു ജനങ്ങള്‍ക്കിടയില്‍ താന്‍ ഇത്രത്തോളം വെറുക്കപപെട്ടവനായത് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ മൂലം ആണെന്ന് വിജയ് മല്യ പറയുന്നു …ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനി അടക്കം നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി അതിലൂടെ നല്ലൊരു ഭാഗം തുക നികുതിയായി നല്‍കി ..ആയിരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി ..ഇതൊക്കെ കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം കത്തില്‍ പറയുന്നു ..
2016 ല്‍ ആണ് പൊതുമേഖല ബാങ്കുകള്‍ക്ക് കടം വരുത്തി വിജയ് മല്യ യു കെ യ്ക്ക് വണ്ടി കയറിയത് ..പുറത്തു വിട്ട വിവരങ്ങള്‍ അനുസരിച്ച് 17 ബാങ്കുകള്‍ക്കായി മല്യ 9000 കോടിയോളം നല്‍കാന്‍ ഉണ്ട് …