സ്വപ്‌നതുല്യമായ തിരിച്ചുവരവ് നടത്തി ലാറ്റിന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ഥന മിശിഹാ കേട്ടു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ അര്‍ജന്റീന ആവേശകരമായ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ നൈജീരിയയെ 2-1ന് മറികടക്കുകയായിരുന്നു.

പതിനാലാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഗോളിലാണ് അർജന്റീന ആദ്യം ലീഡ് നേടിയത്. എന്നാൽ, ഹാവിയർ മഷരാനോ സമ്മാനിച്ച ഒരു പെനാൽറ്റി വലയിലാക്കി  വികടർ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. നോക്കൗട്ട് റൗണ്ടിലെത്താൻ ജയം അനിവാര്യമായിരുന്ന അർജന്റീനയ്ക്ക് മാർക്കസ് റോഹോയാണ് വിജയഗോൾ സമ്മാനിച്ചത്. 86-ാം മിനിറ്റിൽ. കളി ആദ്യാവസാനം നിയന്ത്രിച്ച ലയണൽ മെസ്സിയാണ് മാൻ ഓഫ് ദി മാച്ച്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അർജന്റീയുടെ പ്രക്വാർട്ടറിലെ എതിരാളി മുൻ ചാമ്പ്യന്മാരായ ഫ്രാൻസാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts