പെറു ഗോളടിച്ചാല്‍ പലതും കാണേണ്ടിവരും;മേല്‍വസ്ത്രം അഴിക്കാന്‍ തയ്യാറായി മോഡല്‍ നിസു;മുന്‍പ് ഒരു മത്സരത്തില്‍ പൂര്‍ണനഗ്നയായ ചരിത്രമുള്ള മോഡലില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ആരാധകരും.

ലോകകപ്പിൽ പെറു ടീം സെൻസേഷനൽ ഒന്നും അല്ല. മികച്ച കളിയുടെ കെട്ടഴിക്കുമെന്ന പ്രതീക്ഷയുളള താരങ്ങൾ ഉണ്ടെങ്കിലും പൊതുവെ ആരാധകർക്ക് വലിയ മമതയില്ലാത്ത ടീമുകളിൽ ഒന്നാണ് പെറു. എന്നാൽ ഈ ലോകകപ്പിൽ പെറു ഒരു ഗോളടിക്കണേയെന്ന പ്രാർഥനയിലാണ് വേറൊരുകൂട്ടം ആരാധകർ. നിസു കോട്ടിയ എന്ന സൂപ്പർ മോഡലാണ് ലോകകപ്പിൽ പെറുവിന്റെ മാർക്കറ്റ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ.

പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയ, ലോകകപ്പിൽ പെറു ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചു മാറ്റുമെന്ന പ്രഖ്യാപനം നടത്തിയാണ് ആരാധകരെ ഞെട്ടിച്ചത്. വെനസ്വേലയുമായി നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുളള ഈ സൂപ്പർമോഡൽ വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും ആരാധകരുടെ പ്രാർത്ഥനയ്ക്ക് ബലം കൂട്ടുന്നു.

ഡെൻമാർക്കിനോുളള ആദ്യ മൽസരത്തിൽ തന്നെ തന്റെ പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിസു. എന്നാൽ ആദ്യ മൽസരത്തിൽ പെറുവിന് ഗോളൊന്നും നേടാനായില്ല. ഫ്രാൻസിന് എതിരെയുളള പെറുവിന്റെ അടുത്ത മൽസരത്തിലാണ് ഇനി നെസുവിന്റെ പ്രതീക്ഷ. അതുവരെ ആരാധകരോട് കാത്തിരിക്കാനാണ് നെസു ആവശ്യപ്പെട്ടിരിക്കുന്നത്. നെസുവിന്റെ തെക്കേ അമേരിക്കൻ രീതിയിലുള്ള പരമ്പരാഗത ചിയർലീഡിങ് അവതരണം ടിവി ക്യാമറകൾ ഗാലറിയിൽ നിന്ന് ഒപ്പിയെടുത്തിരുന്നു.

ജൂൺ 21 ന് ഫ്രാൻസിന് എതിരെ നടക്കുന്ന മത്സരത്തിൽ് പെറുവിന് ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ ജൂൺ 26 ന് ഓസ്ട്രേലിയയുമായുളള മത്സരം വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വരും. മൂന്നു വർഷം മുൻപ് സൂപ്പർ ഫാൻ ആന്റിക്‌സ് എന്ന സ്വന്തം ബ്രാൻഡ് തുടങ്ങിയാണ് നിസുവിന്റെ പെറുവിനോടുളള ആരാധന തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us