ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് ജൂൺ 10 വരെ തീരദേശ കർണാടകയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. അതേസമയം വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം വ്യാപിച്ചതായി അധികൃതർ വ്യക്തമാക്കി. അടുത്ത രണ്ടുദിവസം റെയ്ച്ചൂർ, ബെല്ലാരി മേഖലകളിൽ അതീവ ജാഗ്രത ആവശ്യമാണെന്നും അധികൃതർ സർക്കാരിനയച്ച റിപ്പോർട്ടിൽ പറയുന്നു.
ജൂൺ ഏഴുവരെ ലഭിച്ച മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ പത്തുവർഷത്തെ ശരാശരി ജലനിരപ്പ് കവിഞ്ഞു. കുടക്, ചിത്രദുർഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ കനത്തമഴ കാവേരി റിസോർവോയറിലെ ജലനിരപ്പുയർത്തി. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സാധാരണയായി ലഭിക്കുന്ന മഴയുടെ 35 ശതമാനം കുറവാണ് ലഭിച്ചിരുന്നത്. എന്നാൽ, മാർച്ചുമുതൽ മേയ്വരെ ലഭിക്കേണ്ട മഴയുടെ 54 ശതമാനം അധികം ലഭിക്കുകയും ചെയ്തു.
നേരത്തേയെത്തിയ കാലവർഷം വനത്തോട് ചേർന്ന പ്രദേശത്ത് വന്യമൃഗ ശല്യവും ഗണ്യമായി കുറച്ചു. മേയ് അവസാനത്തോടെ കാട്ടിൽ വെള്ളംകിട്ടാതെ നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ വലിയ നാശനഷ്ടമുണ്ടാക്കുന്ന പതിവ് ഇത്തവണയുണ്ടായില്ല. അതേസമയം കാലവർഷക്കെടുതി നേരിടാൻ ആവശ്യമായ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.