”ഏതെങ്കിലും ഐ ടി സെല്‍ സ്പോണ്സര്‍ ചെയ്യുന്ന പോലുണ്ട് ..എല്ലാം സമാനമായ ട്വീറ്റുകള്‍ ..” ചൂടന്‍ രംഗങ്ങള്‍ ഉള്‍കൊള്ളിച്ച വീരേ ദി വെഡ്ഡിംഗിനെതിരെ സദാചാര കമ്മിറ്റിയുടെ സൈബര്‍ ആക്രമണം ..തിരിച്ചടിച്ചു സ്വരാ ഭാസ്ക്കര്‍ ..!

കരീന കപൂര്‍ ,സോനം കപൂര്‍ ,സ്വര ഭാസ്ക്കര്‍ എന്നിവര്‍ ഒന്നിക്കുന്ന പെണ്‍ സൌഹൃദത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം വീരേ ദി വെഡ്ഡിംഗിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാവുന്നു ..ചിത്രത്തില്‍ നായികമാരില്‍ ഒരാളായ സ്വര അതിലൊരു സീനില്‍ സ്വയം ഭോഗം ‘ ചെയ്യുന്ന രംഗം ഉള്‍ക്കൊള്ളിച്ചിരുന്നു …കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പം ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ കുറിച്ച ആരോപണങ്ങള്‍ ഞൊടിയിടയില്‍ കത്തി പടരുകയായിരുന്നു ….തുടര്‍ന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചു ….താന്‍ അത് കണ്ട് നാണം കെട്ടു പോയെന്നും ,ഒരു ഇന്ത്യാക്കാരി എന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്നും മുത്തശ്ശി പറഞ്ഞതായി ആ യുവാവ് കുറിച്ചു …ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ രംഗതെത്തി ..ഇത്രയും അഡല്‍റ്റ് കണ്ടന്റ് ഉണ്ടെന്ന്‍ ട്രെയിലറില്‍ വ്യക്തമായിട്ടും, ചിത്രത്തിന് എന്തിനു നിങ്ങള്‍ മുത്തശ്ശിയെയും കൂട്ടി പോയി എന്നായിരുന്നു ചിലരുടെ മറു ചോദ്യം …! തുടര്‍ന്ന്‍ ചിത്രത്തിനെതിരെ ട്വീറ്റുകള്‍ രൂക്ഷമായപ്പോള്‍ സ്വര ഭാസ്ക്കര്‍ തന്നെ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്‌ വന്നു ….’ചില ഐ ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയാണ് ഇത്തരം വര്‍ത്തമാനങ്ങള്‍ എന്ന് അവര്‍ പരിഹാസരൂപേണ കുറിച്ചു ..

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

മുന്പ് ചിത്രത്തിന് ‘എ ‘ സര്ട്ടിഫിക്കറ്റ് നല്‍കിയതിനെ ചൊല്ലിയും സെന്‍സര്‍ ബോര്‍ഡില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു ….എന്തായാലും ചിത്രത്തിന് മികച്ച റിപ്പോര്‍ട്ട് ആണ് എങ്ങു നിന്നും ലഭിക്കുന്നത്…! ശഷാങ്ക് ഘോഷ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നത് ..റിയാ കപൂര്‍ ,എക്താ കപൂര്‍ ശോഭാ കപൂര്‍ എന്നിവര്‍ക്ക് പുറമേ അനില്‍ കപൂറിന്റെ പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ് …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts